HOME
DETAILS

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

  
March 02, 2026 | 3:32 PM

oman court fines business over vehicle engine dispute

 


മസ്‌കത്ത്: ഉപഭോക്താവിനോട് കരാര്‍ ചെയ്തതുപോലെ സേവനം നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനത്തിന് കോടതി പിഴയും ശിക്ഷയും വിധിച്ചു. വാഹന എഞ്ചിന്‍ വാങ്ങല്‍ സംബന്ധിച്ചുണ്ടായ തര്‍ക്കത്തിലാണ് നടപടി. ഉപഭോക്തൃ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നതിന് ഉദാഹരണമായാണ് കേസ് വിലയിരുത്തപ്പെടുന്നത്.

പരാതിക്കാരന്‍ തന്റെ വാഹനത്തിന് ഉപയോഗിച്ച എഞ്ചിന്‍ വാങ്ങുന്നതിനായി സ്ഥാപനവുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. 390 ഒമാനി റിയാല്‍ നല്‍കുകയും ഒരു മാസത്തെ ഗ്യാരണ്ടിയോടെയാണ് എഞ്ചിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ എഞ്ചിന്‍ കൈമാറിയില്ലെന്നാണ് ആരോപണം. ഇതിന് പിന്നാലെ വാഹനത്തില്‍ അധിക തകരാറുകള്‍ ഉണ്ടെന്നും അവ മറ്റൊരു വര്‍ക്ക്‌ഷോപ്പില്‍ തിരുത്തിപ്പണിയണമെന്നും ഉപഭോക്താവിനോട് ആവശ്യപ്പെട്ടതായും പരാതി ഉയര്‍ന്നു. ഇതോടെ ഉപഭോക്താവിന് അധിക സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നതായി സൂചനയുണ്ട്.

വിവാദം പരിഹരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കേസ് ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറി. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് എഞ്ചിന്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ഉപഭോക്താവാണ് വൈകിയതിനെ തുടര്‍ന്ന് അത് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതെന്ന വാദം ഉന്നയിച്ചു. എന്നാല്‍ സമര്‍പ്പിച്ച രേഖകളും സാക്ഷ്യങ്ങളും പരിശോധിച്ച കോടതി, കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതും ബില്ലുകളില്‍ നിയമാനുസൃതമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതും കണ്ടെത്തി.

കരാറനുസരിച്ച് സേവനം നല്‍കാത്തതിനും ക്രമവിരുദ്ധ ബില്ലുകള്‍ നല്‍കിയതിനുമായി രണ്ട് വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി. ഇതില്‍ ഒന്നിന് 500 റിയാലും മറ്റൊന്നിന് 300 റിയാലും പിഴ വിധിച്ചു. കൂടാതെ ഉപഭോക്തൃ നിയമങ്ങള്‍ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന സന്ദേശമാണ് ഈ വിധിയിലൂടെ പുറത്ത് വരുന്നത്. കരാറുകള്‍ വ്യക്തമായും സുതാര്യമായും പാലിക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും സേവന രംഗത്ത് അനാസ്ഥ കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നുമാണ് അധികൃതരുടെ നിലപാട്.

 

An Oman court fines a business entity 800 Omani rials for failing to deliver a vehicle engine as per agreement and issuing irregular bills. The ruling reinforces strict consumer protection enforcement in the Sultanate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  7 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  7 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  7 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  7 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  7 days ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  7 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  7 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  8 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  8 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  8 days ago