'വ്യാജവാര്‍ത്ത' വില്ലനായി
ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സി കഴിഞ്ഞയാഴ്ച പുറത്തുവിട്ട വാര്‍ത്തയാണ് പുതിയ സംഭവങ്ങള്‍ക്കു തുടക്കമിട്ടത്. ഇറാന് അനുകൂലമായും ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയ പ്രസംഗമായിരുന്നു വിവാദമായത്.
ഇറാനോട് ശത്രുത വളര്‍ത്തുന്നത് ബുദ്ധിയല്ലെന്നായിരുന്നു അമീറിന്റെ പ്രസ്താവന. ഇറാനോടുള്ള സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനു പിറകെ വന്ന പ്രസ്താവന പക്ഷെ, പുലിവാല് പിടിച്ചു. പ്രസ്താവനക്കെതിരേ സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ വാര്‍ത്ത വ്യാജമാണെന്നും ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും വിശദീകരണവുമായി അമീര്‍ രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത പുറത്തുവിട്ട ഖത്തര്‍ ന്യൂസ് ഏജന്‍സിയും അല്‍ ജസീറയും വിവിധ അറബ് രാജ്യങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."