സ്ത്രീകളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് സമം പ്രോഗ്രസീവ് ഫോറം
തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു ബോധവത്ക്കരണം നടത്തുന്നതിനും അവര്‍ക്കെതിരായ ഏത് രീതിയിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനുമായി സമം എന്ന പേരില്‍ പ്രോഗ്രസീവ് ഫോറം രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിധിയോടനുബന്ധിച്ച് പ്രതികരണം എന്നതിനേക്കാള്‍ വിധിയുണ്ടാക്കിക്കൊണ്ടിക്കുന്ന കാലിക സംഭവ വികാസങ്ങളാണ് ഇത്തരമൊരു കൂട്ടായ്മയുടെ രൂപീകരണത്തിന് ഇടയാക്കിയതെന്ന് അവര്‍ പറഞ്ഞു.
സ്ത്രീയുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള സ്വയം ബോധ്യപ്പെടുത്തലും ബോധവത്ക്കരണവും നടത്തുകയും സ്ത്രീക്കെതിരായ അതിക്രമങ്ങളായി മാറുന്ന അനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ എത്രമാത്രം ഭരണഘടനാ വിരുദ്ധമാണ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മീര വേലായുധന്, ദിവ്യ, എച്ചുമിക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."