നെടുമങ്ങാട് പാലോട് വിതുര ഡിപ്പോകളില്‍ യാത്രക്കാര്‍ വലഞ്ഞു
നെടുമങ്ങാട്: റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്പിച്ചതുമായി ബന്തപെട്ട് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ മലയോര മേഖലയില്‍ യാത്രക്കാരെ വലച്ചു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് പന്ത്രണ്ടു വരെ ഒരു സര്‍വിസും നടത്തിയില്ല.
നെടുമങ്ങാട്, പാലോട്, വിതുര ഡിപ്പോകളില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞു. മിന്നല്‍ പണിമുടക്ക് അറിയാതെ എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്.
നെടുമങ്ങാട് ഡിപ്പോയില്‍ കൂടിയ യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കെത്തി. പിന്നീട് പൊലിസെത്തിയാണ് യാത്രക്കാരെ ശാന്തമാക്കിയത്. മിന്നല്‍ പണിമുടക്കില്‍ വിവിധ ഓഫിസ് ജീവനക്കാരുംപെട്ടു.
മലയോര മേഖലയില്‍ സ്വകാര്യ ബസ് സര്‍വിസും സമാന്തര സര്‍വിസും ഇല്ലാത്തതിനാല്‍ പണിമുടക്ക് പിന്‍വലിച്ചു. കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തുന്നത് വരെ യാത്രക്കാര്‍ ഡിപ്പോകളില്‍ തങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."