കാലാവസ്ഥ ചതിച്ചു; ബൗദ്ധിക കപ്പലിലെത്തിയവര്‍ വന്നതുപോലെ മടങ്ങി
വിഴിഞ്ഞം: കടലും കാലാവസ്ഥയും ചതിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയവര്‍ക്ക് കരയിലിറങ്ങാനായില്ല. സഞ്ചാരികളുമായി എത്തിയ ബൗദ്ധിക എന്ന വിനോദ സഞ്ചാര കപ്പല്‍ വന്നത് പോലെ മടങ്ങി. 500 ഓളം സഞ്ചാരികളില്‍ കേരളത്തില്‍ ആയുര്‍വേ ചികിത്സക്കെത്തിയ രണ്ടുപേര്‍ മാത്രമാണ് കപ്പലില്‍ നിന്ന് ചെറിയ ബോട്ടില്‍ തീരമണഞ്ഞത്.
ചികിത്സ കഴിയുന്ന മുറക്ക് ഇവര്‍ വിമാനമാര്‍ഗം നാട്ടിലേക്ക് മടങ്ങും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പ്രക്ഷുബ്ധമായ കടല്‍ ശാന്തമായാല്‍ പുറത്തിറങ്ങാമെന്ന പ്രതീക്ഷയില്‍ ഒന്‍പത് മണിക്കൂറോളം സഞ്ചാരികളുമായി ഉള്‍ക്കടലില്‍ തങ്ങിയ ശേഷം നിരാശയോടെയായിരുന്നു ഭീമന്‍ ആഡംബര കപ്പലിന്റെ മടക്കം. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്കുള്ള യാത്രാ മധ്യേരാവിലെ ആറരയോടെ തന്നെ എത്തിയ കപ്പല്‍ വലിപ്പ കൂടുതല്‍ കാരണം പുറംകടലില്‍ നങ്കൂരമിട്ടു.
കപ്പലില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം കരയിലേക്ക് വരാന്‍ തയാറെടുത്തവര്‍ക്ക് മുന്നില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റമാണ് പ്രതിബന്ധമായത്. അപ്രതീക്ഷിതമായി പെയ്ത മഴയും ആര്‍ത്തിരമ്പിയ കടല്‍ത്തിരകളും എല്ലാവരുടെയും പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അപകടമേകലയായി മാറിയ കടലില്‍ റിസ്‌കെടുത്ത് സഞ്ചാരികളെ കരയിലെത്തിക്കാന്‍ അധികൃതരും മടിച്ചതോടെ ഡിങ്കി ബോട്ടില്‍ പോര്‍ട്ട് അധികൃതരും, കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും കരയില്‍ നിന്നും കപ്പലില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് 3.30 ഓടെ കപ്പല്‍ വിഴിഞ്ഞം തീരത്ത് നിന്നും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."