സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല: ചന്ദ്രബോസിന്റെ മകന്
തൃശൂര്‍: പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെ മകന്. പ്രതി നിസാമിന് ശിക്ഷായിളവ് ലഭിക്കുമെന്ന വാര്‍ത്ത ഭയപ്പെടുത്തുന്നുവെന്നും ചന്ദ്രബോസിന്റെ മകന് അമല്‍ദേവ് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് കേസ് നല്ലനിലയില്‍ പോകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കേസിന്റെ തുടര്‍ നടപടികള്‍ക്കായി അഡ്വ. ഉദയഭാനുവിനെ വീണ്ടും സ്പെഷല്‍ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയടക്കം കണ്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ലെന്നും അമല്‍ദേവ് പറഞ്ഞു.
അതേസമയം, നിസാമിന് പരോള്‍ ലഭിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉദയഭാനുവിനെ വീണ്ടും സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമല്‍ദേവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വീട്ടില്‍ വന്ന് കുടുംബത്തെ ആശ്വസിപ്പിച്ചതും എന്തു സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞതും കത്തില്‍ ഓര്‍മിപ്പിക്കുന്നു.
2016 ഒക്ടോബര്‍ പത്തിനും, രണ്ടാഴ്ച മുന്‍പുമാണ് രണ്ടു കത്തുകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് അമല്‍ദേവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."