HOME
DETAILS
MAL
അധ്യാപകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ 'നിഷ്ഠ'
backup
August 18 2019 | 20:08 PM
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 22 മുതല്‍ രാജ്യത്തെ 42 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തയാറാക്കുന്നത്. നിഷ്ഠ(നാഷനല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്കൂള്‍ ടീച്ചേഴ്സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്മെന്റ്) എന്ന പേരിലാണ് പരിശീലന പരിപാടി നടക്കുകയെന്ന് മാനവശേഷി മന്ത്രാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി റിനാ റെ പറഞ്ഞു.
പരമ്പരാഗതമായ രീതിയിലുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് ഇന്ത്യയിലുള്ളത്. പുരോഗതിയുള്ള ഒരു രാജ്യമായി മാറണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."