ഭൂമി ഏറ്റെടുക്കല്‍; രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളി നിയമവകുപ്പ്
തിരുവനന്തപുരം: ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളി നിയമവകുപ്പ്. കമ്പനികളുടെ കൈയ്യിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതുമാണെന്ന് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ സമാന്തര റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മിഷനെ നിയമിക്കുമെന്നുമാണ് ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ടാറ്റ, ഹാരിസണ്‍ അടക്കമുള്ള കമ്പനികളുടെ കൈവശമുള്ള 5.2 ലക്ഷം ഏക്കര്‍ നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം ശുപാര്‍ശ ചെയ്തിരുന്നത്. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി മാത്രമാണെന്നുമാണ് നിയമവകുപ്പിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."