മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒ.പി ദിവസത്തില്‍ മാറ്റം
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രീയാ (കാര്‍ഡിയോ തൊറാസിക്) വിഭാഗത്തില്‍ ഒ.പി ദിവസവും, സമയവും മാറ്റി സേവനം വിപുലീകരിക്കുന്നു.
ആഴ്ചയില്‍ ശനിയാഴ്ച ഒരു ദിവസം മാത്രം രാവിലെ ഒന്‍പത്മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണി വരെ മാത്രം പ്രവര്‍ത്തിച്ചിരിന്നത്. ഇനി മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 10 മുതല്‍ 12 വരെയായി ക്രമീകരിച്ചു. ശനിയാഴ്ച ദിവസങ്ങളില്‍ ഇനി മുതല്‍ ഈ വിഭാഗത്തില്‍ ഒ.പി ഉണ്ടായിരിക്കുന്നതല്ല. ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാനാണ് ഇത്തരത്തില്‍ വകുപ്പ് മേധാവി ഡോ.റ്റി.കെ.ജയകുമാര്‍ തീരുമാനമെടുത്തതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിജു പറഞ്ഞു.
2015 സെപ്റ്റംബര്‍ മാസത്തിലാണ് കേരളത്തില്‍ ആദ്യമായി, കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രീയ വിഭാഗം ആരംഭിക്കുന്നത്. തുടര്‍ന്ന് 2015 സെപ്റ്റംബര്‍ 15ന് പത്തനംതിട്ട സ്വദേശി പൊടിമോനെ (53) ആദ്യ ഹൃദയ മാറ്റി വയ്ക്കല്‍ശസ്ത്രക്രിയക്ക് വിധേയമാകുകയും ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു.
മറ്റു പല അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം പൊടിമോന്‍ മരണപ്പെട്ടു.പിന്നീട് 2016 ഏപ്രില്‍ 26ന് എറണാകുളം മട്ടാഞ്ചേരി സ്വദേശി ബഷീര്‍ (54), 2016 ജൂണ്‍ 26ന് വയനാട് സ്വദേശി ബാലന്‍ (50), 2017 സെപ്റ്റംബര്‍ 28ന് എറണാകുളം, ഉദയംപേരൂര്‍ സ്വദേശി സുബ്രമണ്യഭട്ട് (50) എന്നിവരേയും ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ചികിത്സക്ക് വിധേയമാക്കിയിരിന്നു.
ബൈപാസ് ശസ്ത്രക്രീയ, വാല്‍വ് മാറ്റിവയ്ക്കല്‍, എന്നീ ചികിത്സ തേടിനിരവധി രോഗികള്‍ ദിവസേന എത്തുകയും, ഇവര്‍ ശനിയാഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കുകയുമായിരിന്നു ലക്ഷ്യമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."