വിദേശ രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ ജനങ്ങളെ ബാധിക്കില്ല
ദോഹ: ഖത്തറുമായുള്ള ബന്ധം വിഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ പൗരന്മാരുടെയോ മറ്റു നിവാസികളുടെയോ നിത്യ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഖത്തരി സമൂഹത്തെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി സ്വാധീനിക്കുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിനെതിരായ മാധ്യമ പ്രചരണം മേഖലയിലെ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പൊതു ജനാഭിപ്രായത്തെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. അതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങള്‍.
ജിസിസിയിലെ ഒരു സഹോദര രാജ്യത്തിനെതിരായി നടപടി എടുക്കുന്നതിന് കാരണങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ നിന്ന് തന്നെ ഇതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് വ്യക്തമാണ്.
ഈജിപ്തുമായി സഹകരിച്ചെടുത്ത ഈ നീക്കത്തിന്റെ കാരണം വളരെ വ്യക്തമാണ്. രാജ്യത്തിന് മുകളില്‍ രക്ഷാധികാരത്വം അടിച്ചേല്‍പ്പിക്കുക എന്നതാണത്. അത് ഖത്തറിന്റെ പരാധികാരത്തിന്റെ ലംഘനവുമാണ്.
ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതിന് മൂന്ന് രാജ്യങ്ങളും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാരണങ്ങള്‍ നേരത്തേ നടന്ന മാധ്യമ പ്രചരണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണെന്നും വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."