കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഭരണം നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം: കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഭരണം നേടാമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്നത്തോടൊപ്പം ബി.ജെ.പി നേതൃത്വം ചില വസ്തുതകളും മനസാക്കാന്‍ തയ്യാറാവണം. അപ്പോള്‍ കേരളവും ബി.ജെ.പി ഭരണത്തിലേറിയ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാവുമെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലേയും രാജസ്ഥാനിലേയും സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും അടക്കമുള്ള കണക്കുകള്‍ നിരത്തിയാണ് കോടിയേരി പോസ്റ്റിട്ടിരിക്കുന്നത്.
ഈ നേട്ടങ്ങള്‍ കേരളം കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ലെന്നും ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയതെന്നും അദ്ദേഹം പറയുന്നു. ഇനി ബി.ജെ.പിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോയെന്നും കോടിയേരി ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിൽ ബി ജെ പി ഭരണത്തിൽ വരുമെന്ന് പറഞ്ഞിട്ടാണ് നരേന്ദ്രമോഡിയും അമിതാഷായുമൊക്കെ കേരളത്തിൽ നിന്ന് മടങ്ങാറ്. ഗുജറാത്തിൽ 10 ശതമാനം വോട്ടുകിട്ടിയ ബി ജെ പി അധികാരത്തിൽ വന്നത് പോലെ കേരളത്തിൽ 15 ശതമാനം വോട്ട് ലഭിച്ച എൻ ഡി എ നാളെ ഭരണം നേടുമെന്നാണ് മലർപ്പൊടിക്കാരനെ പോലെ ഇക്കൂട്ടർ സ്വപ്നം കാണുന്നത്. പ്രഖ്യാപിക്കുന്നത് !
സ്വപ്നത്തോടൊപ്പം ബി ജെ പി നേതൃത്വം ചില വസ്തുതകളും മനസാക്കാൻ തയ്യാറാവണം. അപ്പോൾ കേരളവും ബി ജെ പി ഭരണത്തിലേറിയ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാവും.
- സാക്ഷരത
ഗുജറാത്ത് : 78%
രാജസ്ഥാൻ : 65%
കേരളം : 94%
- ആയുർദൈർഘ്യം
ഗുജറാത്ത് : 64 വയസ്
രാജസ്ഥാൻ : 62 വയസ്
കേരളം : 74 വയസ്
- ശിശുമരണ നിരക്ക്
ഗുജറാത്ത് : 1000/62 പേർ
രാജസ്ഥാൻ : 1000/74 പേർ
കേരളം : 1000/14 പേർ
- ദാരിദ്ര്യരേഖക്ക് കീഴെയുള്ളവർ
ഗുജറാത്ത് : 16%
രാജസ്ഥാൻ : 14%
കേരളം : 7%
- ശൗചാലയ ലഭ്യത
ഗുജറാത്ത് : 58%
രാജസ്ഥാൻ : 35%
കേരളം : 94%
- ആശുപത്രിയിൽ ജനന നിരക്ക്
ഗുജറാത്ത് : 58%
രാജസ്ഥാൻ : 32%
കേരളം : 100%
- ശരാശരി വരുമാനം
ഗുജറാത്ത് : 3782 രൂപ
രാജസ്ഥാൻ : 3259 രൂപ
കേരളം : 5262 രൂപ
- ഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യത
ഗുജറാത്ത് : 85%
രാജസ്ഥാൻ : 63.3%
കേരളം : 92.1%
- പ്രതിരോധ കുത്തിവെപ്പ്
ഗുജറാത്ത് : 1000ൽ 566
രാജസ്ഥാൻ : 1000ൽ 638
കേരളം : 1000ൽ 810
- മാനവവികസന സൂചിക
ഗുജറാത്ത് : 12 -ാം സ്ഥാനം
രാജസ്ഥാൻ : 17 -ാം സ്ഥാനം
കേരളം : 1-ാം സ്ഥാനം
ഈ നേട്ടങ്ങൾ കേരളം കൈവരിച്ചതിൽ സംഘപരിവാരത്തിന് ഒരു പങ്കുമില്ല. ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്. ഇനി ബി ജെ പിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."