മഴ ശക്തമായതോടെ ദുരിതമായി വെള്ളക്കെട്ട്
തേഞ്ഞിപ്പലം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് മഴ വീണ്ടും ശക്തമായി. തേഞ്ഞിപ്പലത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതല്‍ ഇടിയോടു കൂടിയ ശക്തമായ മഴ ലഭിച്ചു. മഴ ശക്തമായതോടെ റോഡ് തകര്‍ന്ന് കുഴിയായ പല ഭാഗങ്ങളിലും റോഡരകില്‍ ഓവുചാലില്ലാത്തിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു. താഴെ ചേളാരി അങ്ങാടിയില്‍ പരപ്പനങ്ങാടി റോഡില്‍ പാലസ് ബേക്കറിക്ക് സമീപം റോഡ് പൊളിഞ്ഞ് വെള്ളം കെട്ടിനില്‍ക്കുന്നത് കാല്നടയാത്രക്കാരടക്കമുള്ളവര്ക്ക് ദുരിതമാകുന്നു. മേലെ ചേളാരി അങ്ങാടിയില്‍ നാഫിയ ടെക്സ്റ്റയില്‍സിന് മുമ്പിലെ മിനി ലോറി സ്റ്റാന്‍ഡിലും വെള്ളക്കെട്ടാണ്. മറ്റുഭാഗത്തെ അപേക്ഷിച്ച് ഇവിടെ റോഡിന്റെ താഴ്ചയും ഡ്രയിനേജിലേക്ക് മഴവെള്ളം കടത്തിവിടാനുള്ള സുഷിരമില്ലാത്തതുമാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇവിടെ മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."