കൃഷി ഓഫിസിലെ സ്ഥലംമാറ്റം: കര്‍ഷകരും ജീവനക്കാരും വലയുന്നു
തിരുന്നാവായ: ആദ്യമായി ഒാണ്‍ലൈന്‍ വഴി സ്ഥലംമാറ്റം യാഥാര്‍ഥ്യമായപ്പോള്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള കൃഷി ഓഫിസറടക്കം മുഴുവന്‍ ജീവനക്കാരെയുമാണ് തിരുന്നാവായയില്‍ തെറിപ്പിച്ചത്.
പഴയ ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് കര്‍ഷകരെയും പുതിയ ജീവനക്കാരെയും ഒരു പോലെ വലക്കുന്നു. എട്ട് വര്‍ഷത്തോളം കൃഷി ഓഫിസറായിരുന്ന ബീന പ്രമോഷനോടുകൂടിയാണ് തിരുന്നാവായയോട് വിട പറഞ്ഞത്. കോക്കനറ്റ് നഴ്‌സറി അസിസ്റ്റന്റ് ഡയരക്ടറായിട്ടാണ് ബീനയ്ക്ക് പരപ്പനങ്ങാടിയില്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെയാണ് മറ്റു ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയത്. പുതിയ കൃഷി അസിസ്റ്റന്റുമാരായി ടി.വിജി, എം. ജോതി, എം.വി വിനോദ് എന്നിവരെ നിയമിച്ചിട്ടുണ്ട്.
കേന്ദ്ര തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാളെ ഇവിടേക്ക് കൃഷി ഓഫിസറായി നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ചാര്‍ജ് എടുത്തിട്ടില്ല. മംഗലം കൃഷി ഓഫിസര്‍ അഞ്ജുവിനാണ് തിരുന്നാവായയുടെ അധിക ചുമതല. പ്രളയത്തിന് ശേഷം മംഗലം പഞ്ചായത്തിലെ കൃഷി നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഇവര്‍ക്ക് എല്ലാ ദിവസവും തിരുന്നാവായയില്‍ എത്താന്‍ കഴിയുന്നില്ല. തിരുന്നാവായക്ക് സ്വന്തമായി കൃഷി ഓഫീസറില്ലാത്തത് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള വിത്തുകളുടെ വിതരണമടക്കം മന്ദഗതിയിലാണ്. പുതിയ ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് പരിചയമില്ലാത്തത് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
പ്രളയ സമയത്ത് ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് നിലവിലെ ഉദ്യോഗസ്ഥര്‍. നിലവില്‍ ഓഫിസ് വര്‍ക്കും ഫീല്‍ഡ് വര്‍ക്കും ഒരുമിച്ചു കൊണ്ടു പോകേണ്ട അവസ്ഥയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."