HOME
DETAILS

പ്രളയ ദുരിതാശ്വാസത്തിന് സമസ്തയുടെ വിപുല പദ്ധതി; 106 ഇന്‍സ്‌പെക്ടര്‍മാര്‍ നഷ്ടത്തിന്റെ കണക്കെടുക്കും

  
backup
August 19 2019 | 12:08 PM

samastha-helps-for-flood-affeevtef-person

 

മലപ്പുറം: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഉണ്ടായ വന്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട പ്രളയബാധിതരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സമസ്ത വിപുലമായ പദ്ധതി നടപ്പാക്കും.

ഭൂമിയും വീടും മറ്റു ജീവിതോപാധികളും നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, പരുക്കേറ്റവര്‍, മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ തുടങ്ങിയവരുടെ സ്ഥിതിവിവരം ഉടന്‍ ശേഖരിക്കും. ഇതിനായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 106 ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തും. തുടര്‍ന്ന് നഷ്ടത്തിന്റെ തോതും പ്രയാസങ്ങളും പരിഗണിച്ച് സഹായ പദ്ധതികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

 

പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി സമസ്തയും കീഴ്ഘടകങ്ങളും നടത്തിവരുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും അഭനന്ദനാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാംപുകളിലും ഉരുള്‍പൊട്ടിയ മേഖലകളിലും കഠിനാധ്വാനം ചെയ്യുന്ന സംഘടനാ പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സംഘടനകളെയും യോഗം അഭിനന്ദിച്ചു. ഇരകളുടെ ദുരിതം ലഘൂകരിക്കാന്‍ സഹായവുമായി എത്തിയ ഉദാരമതികളും കേരളത്തിന്റെ മതസൗഹാര്‍ദ്ധ സമീപനങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും യോഗം അന്തിമ രൂപം നല്‍കി.

 

മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന സമസ്ത കോഡിനേഷന്‍ കമ്മറ്റി യോഗം പ്രൊഫ: കെ.ആലികുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പദ്ധതി വിശദീകരിച്ചു.സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , ഡോ: ബഹാഉദ്ധീന്‍മുഹമ്മദ് നദ്‌വി ,ഉമര്‍ഫൈസി മുക്കം, അബ്ദുല്‍ഹമീദ്‌ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍,മുസ്ഥഫമാസ്റ്റര്‍ മുണ്ടുപാറ,നാസര്‍ഫൈസി കൂടത്തായി, മുഹമ്മദ്‌ഫൈസി ഓണംമ്പിള്ളി, യു.ഷാഫി ഹാജി , പുത്തനഴി മൊയ്തീന്‍ഫൈസി , സയ്യിദ് കെ.കെ.എസ് തങ്ങള്‍,സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago