HOME
DETAILS

വരാത്ത ബസുകളെ സമാധാനപൂര്‍വം ക്ഷണിക്കുന്നത് പാലക്കാടിന്റെ ക്ഷമാശീലം

  
backup
October 17 2018 | 06:10 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

പാലക്കാട്: സിറ്റി ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത വ്യാപാരി സംഘടനകളും, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും മുഴുവന്‍ ബസുകളും സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യചങ്ങല കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വരാത്ത ബസുകളെ വരണമെന്നാവശ്യപ്പെട്ട് ക്ഷണിക്കുന്നതും സമാധാനപൂര്‍വം ചര്‍ച്ച നടത്തുന്നതും പാലക്കാടന്‍ ജനതയുടെ ക്ഷമകൊണ്ടാണ് അത് പരീക്ഷിക്കരുതെന്നും അദ്ദേഹം പ്രസ്താവിച്ചു. യോഗത്തില്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍ എ മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. കണ്‍വീനര്‍ കെ സിദ്ധിഖ് സ്വാഗതവും, കേരള വ്യപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗണ്‍ യൂനിറ്റ് പ്രസിഡന്റ് എം അസ്സന്‍ മുഹമ്മദ് ഹാജി നന്ദി പറഞ്ഞു.
യോഗത്തില്‍ പിന്തുണ അറിയിച്ചുകൊണ്ട് മുഖ്യാഥിതിയായി പങ്കെടുത്ത നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, എം നാരായണന്‍ എക്‌സ്. എം.എല്‍.എ, നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സൂക്കൂര്‍, കൗണ്‍സിലര്‍മാരായ കെ ഭവദാസ്, ആര്‍ ഉദയകുമാര്‍, മണ്ഡലം പ്രസിഡന്റ് ടി.എ അബ്ദുള്‍ അസ്സീസ്, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ശിവരാജേഷ്, വിവിധ സംഘടനാ നേതാക്കളായ ഫ്രാപ് ചെയര്‍മാന്‍ കെ.ആര്‍ ചന്ദ്രന്‍, മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സദ്ദാം ഹുസൈന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി സക്കറിയ, ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കളായ റസ്സാക്ക് , കെ.പി ജയപ്രകാശ്, വ്യാപാരി നേതാക്കളായ എം.എസ് സിറാജ്, എം.കെ ജാഫര്‍, എ ഫൈസല്‍, എം.കെ ജയപാല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago