HOME
DETAILS

സമനില തെറ്റാതെ

  
backup
August 19, 2019 | 8:02 PM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86

 

 

ലണ്ടന്‍: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. തോല്‍വിയിലേക്ക് പോവുകയായിരുന്ന ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയായിരുന്നു രക്ഷിച്ചത്. ക്രീസില്‍ പ്രതിരോധിച്ച് നിന്ന താരം 165 പന്തില്‍ 115 റണ്‍സുമായി ഔട്ടാകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് - 258, 5ന് 258 ഡിക്ലയേഡ്. ഓസീസ്: 250, 6ന് 154. മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ വ്യാഴാഴ്ച തുടങ്ങും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 258 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 250 റണ്‍സും കണ്ടെത്തി. പരുക്കിലും പതറാതെ 92 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം ഇന്നിങ്‌സിലെ താരം. പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് കളിക്കാന്‍ കഴിയാത്തത് ഓസീസിന് തിരിച്ചടിയായി. സ്മിത്തിന് പരുക്കേറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടാം ടെസ്റ്റിലും ആസ്‌ത്രേലിയ ജയം സ്വന്തമാക്കുമായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സുമായി ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണ പരാജയമായപ്പോള്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. ബേണ്‍സ് 52 പന്തില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി ജേസണ്‍ റോയിയും മടങ്ങി. ഒരു പന്തില്‍ പൂജ്യവുമായി ജോ റൂട്ടും മടങ്ങി. ഇതോടെ മധ്യനിരയുടെ തോളിലായി ഭാരം. ഈ സമയത്തായിരുന്നു ബെന്‍ സ്റ്റോക് രക്ഷകന്റെ റോളില്‍ എത്തിയത്.
108 പന്ത് നേരിട്ട ജോസ് ബട്‌ലര്‍ 31 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ജയിക്കാനുള്ള റണ്‍സ് കണ്ടെത്താനായില്ല. 100 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത മാര്‍നസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഉള്ളവരെല്ലാം സമ്പൂര്‍ണ പരാജയമായി. കാമറോണ്‍ ബെന്‍ക്രോഫ്റ്റ് 40 പന്തില്‍ നിന്ന് 16 റണ്‍സ് സ്വന്തമാക്കി.
ട്രാവിസ് ഹെഡ് 42 റണ്‍സും നേടി. ബാക്കി താരങ്ങളൊന്നും രണ്ടക്കം കടന്നില്ല. ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2), മാത്യൂ വേഡ് (1), ടീം പെയിന്‍ (4) പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ നേടിയ റണ്‍സ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  a month ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago