HOME
DETAILS

1500 പെന്‍ഷന്‍ അപേക്ഷകള്‍ പുനഃപരിശോധിക്കും

  
backup
October 17, 2018 | 7:33 AM

1500-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടിയുള്ള 1500 ഓളം അപേക്ഷകള്‍ തള്ളാന്‍ തീരുമാനിച്ച വിഷയത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യാപക പ്രതിഷേധം.
തുടര്‍ന്ന് പുനഃപരിശോധിച്ച് തീരുമാനമെടുക്കാനായി കൗണ്‍സില്‍ യോഗം 1500 അപേക്ഷകളും തള്ളാതെ മാറ്റിവച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി.ഐയുടെ വെള്ളോറ രാജനാണ് പ്രമേയം അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചു.
വയോധികര്‍, വിവാഹിതരാകാത്ത ആളുകള്‍, വികലാംഗര്‍ എന്നിങ്ങനെ മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയുന്ന ആളുകളുടെ വീടിന്റെ വിസ്തീര്‍ണം കണക്കിലെടുത്ത് പെന്‍ഷന്‍ തള്ളുന്നത് മനുഷ്യത്വരഹിതമാണ്. ഇത്തരം ആളുകള്‍ താമസിക്കുന്ന വീടുകളുടെ ഉടമസ്ഥത മറ്റുള്ളവരുടെ പേരിലാകുമ്പോഴും പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതിനിടെ ഇത്രയും പെന്‍ഷന്‍ അപേക്ഷകള്‍ ഓരോന്നായി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കുന്നതു പ്രായോഗികമല്ലെന്നു കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞത് പ്രതിപക്ഷ കൗണ്‍സര്‍മാരുടെ പ്രതിഷേധത്തിനിടയാക്കി.
ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് നല്‍കിയ പെന്‍ഷന്‍ അപേക്ഷ കൂട്ടത്തോടെ തള്ളാന്‍ പാടില്ല,
ഓരോ അപേക്ഷയും പരിശോധിച്ച ശേഷം തള്ളുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ച് കൃത്യമായ കത്ത് ഓരോരുത്തര്‍ക്കും അയക്കണം. വിഷയത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ വേണമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും ടി.ഒ മോഹനന്‍ ആവശ്യപ്പെട്ടു.
കൃത്യമായി പരിശോധിക്കാതെ റിപ്പോര്‍ട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ഷാജി ആരോപിച്ചു. പെന്‍ഷന്‍ അനുവദിക്കുന്നതു സംബന്ധിച്ച് 1200 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ മാനദണ്ഡം ആദ്യത്തെ സര്‍ക്കാര്‍ ഉത്തരവില്‍ മാത്രമാണ് പറയുന്നത്.
രണ്ടാമത്തെ ഉത്തരവില്‍ ഇക്കാര്യം ഇല്ലെന്നും ഷാജി പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ അനുവദിക്കാന്‍ ബാക്കിയുള്ള അപേക്ഷകളില്‍ മാത്രമാണ് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടാണോ എന്ന കാര്യം പരിശോധിക്കുന്നതെന്നും അനുവദിച്ചു കഴിഞ്ഞ അപേക്ഷകള്‍ പുനപരിശോധിക്കില്ലെന്നും വെള്ളോറ രാജന്‍ പറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് പെന്‍ഷന് അപേക്ഷ നല്‍കുകയും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ലഭിക്കാന്‍ വൈകുകയും ചെയ്തവര്‍ക്ക് പിന്നീട് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുണ്ടെന്ന നിയമം കാരണം പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.കെ രാഗേഷും ആവശ്യപ്പെട്ടു.
വ്യാജ ബങ്കുകള്‍ക്ക് നേരെ നടപടിയെടുക്കാനും നിലവിലുള്ളവ 11 മാസത്തേക്ക് കരാര്‍ വെക്കാനും യോഗം തീരുമാനിച്ചു. പലപ്പോളും യഥാര്‍ഥ കച്ചവടക്കാരല്ല ബങ്കുകള്‍ നടത്തുന്നതെന്നും ലൈസന്‍സിന് അപേക്ഷിച്ചയാള്‍ക്കു പകരം വേറൊരാള്‍ ബങ്കുകള്‍ നടത്തുന്ന സ്ഥിതി ഉണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പ്രകാശന്‍ ആരോപിച്ചു.
നഗരത്തിലെ കോംപ്ലക്‌സുകളിലെ വാടകപിരിവിനെ തുടര്‍ന്നുണ്ടായ ചര്‍ച്ച ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഏറ്റവും ചെറിയ വാടകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണെങ്കിലും തോന്നിയ പോലെ പലരില്‍ നിന്നും പത്തും ഇരുപതും മുപ്പതും ശതമാനം വാടക വാങ്ങുന്ന അവസ്ഥയാണ് നിലവിലെന്നും ഈ സമീപനം ശരിയല്ലെന്നും അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ച്ച ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് സംഭവിച്ചുണ്ടെന്നും പരിശോധിച്ച് പരിഹരിക്കുമെന്നും പി.കെ രാഗേഷ് പറഞ്ഞു.
യോഗത്തില്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി. സി. ഇറമുള്ളാന്‍, സുമാ ബാലകൃഷ്ണന്‍, എം.പി മുഹമ്മദലി, സി. സീനത്ത് തുടങ്ങിയവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  a day ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  a day ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  a day ago