ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതികളെ പൊലിസ് കസ്റ്റഡിയില്‍വിട്ടു
തലശ്ശേരി: തലശ്ശേരി മത്സ്യമാര്‍ക്കറ്റിലെ മൊത്തവ്യാപാരി പി.പി.എ മജീദിന്റെ വീട്ടില്‍ ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് റെയ്ഡ് നടത്തി 25,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഏഴ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയില്‍വിട്ടു. ചോദ്യംചെയ്യുന്നതിന് നാലുദിവസത്തേക്കാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 20നായിരുന്നു സംഘം സൈദാര്‍ പള്ളിയിലെ വീട്ടില്‍ മോഷണത്തിനെത്തിയത്. ഇതിന് മുന്നോടിയായി പ്രതികള്‍ ഒത്തുകൂടിയ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിയാണ് പൊലിസ് സംഘം ആദ്യ തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ ചാലക്കുടി മേഖലയില്‍ പ്രതികള്‍ എത്തിയ സ്ഥലത്തും ഇവര്‍ താമസിച്ച പാലക്കാട്ടെ വാടക വീട്ടിലും തെളിവെടുപ്പിനായി ഇവരെ കൊണ്ടുപോകും.
കവര്‍ച്ചാ സംഘത്തില്‍ പൊലിസ് വേഷമിട്ടെത്തിയ കൊടകരയിലെ ആന്റോ ജോസ് വേഷപ്രച്ഛന്നാവാന്‍ കോസ്റ്റ്യൂം സംഘടിപ്പിച്ച സ്ഥാപനത്തിലെത്തിയും തെളിവുകള്‍ ശേഖരിക്കും. തൃശൂര്‍ ആമ്പല്ലൂരിലെ ആല്‍ബിന്‍, കൊടകരയിലെ പള്ളത്തില്‍ വീട്ടില്‍ പി.ഡി ദീപു, കൊടകരയിലെ പനപ്ലാവില്‍ ആര്‍. ബിനു, മലുറംവേലി കോത്ത് വീട്ടില്‍ ലത്തീഫ്, പാലയാട് ചിറക്കുനിയിലെ നൗഫല്‍, പാലക്കാട് മംഗലംഡാം കരിങ്കയത്തെ ആന്റോ ജോസഫ് എന്ന ഷിജു കൊടകര അനന്ദപുരത്തെ സി.ആര്‍ രജീഷ് എന്നിവരെയാണു കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."