HOME
DETAILS
MAL
ആര്.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത്: ദേവസ്വം മന്ത്രി
backup
October 17 2018 | 13:10 PM
പത്തനംതിട്ട: ശബരിമലയില്‍ ഇന്നുണ്ടായ അക്രമങ്ങള്‍ക്കു പിന്നില്‍ ആര്.എസ്.എസ് ക്രിമിനലുകളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആക്രമം ഒരു കാരണവശാലും അനുവദിക്കില്ല. പോലിസ് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമത്തിന്റെ ഉത്തരവാദിത്തം അയ്യപ്പഭക്തന്മാരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ആര്.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ആര്.എസ്.എസ് രാഷ്ട്രീയം ശബരിമലയ്ക്കു പുറത്തുമതിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."