HOME
DETAILS

മോദി സര്‍ക്കാര്‍ കരങ്ങള്‍ വിവരാവകാശ കമ്മിഷനിലേയ്ക്കും

  
backup
October 18 2018 | 01:10 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ജുഡീഷ്യറിയെയും തെരഞ്ഞെടുപ്പു കമ്മിഷനെയും വരുതിയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ കരങ്ങള്‍ വിവരാവകാശകമ്മിഷനിലേയ്ക്കും നീളുകയാണ്. ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ടിരിക്കുന്ന മോദിസര്‍ക്കാരിന്റെ മുന്നില്‍ ഇപ്പോള്‍ വാ പിളര്‍ന്നു നില്‍ക്കുന്നത് റഫാല്‍ അഴിമതിയാണ്. ഇതിനെതിരേ സര്‍ക്കാര്‍ തീര്‍ക്കുന്ന പ്രതിരോധങ്ങളെല്ലാം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ വിവരാവകാശം വഴി ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടി വരുമോയെന്നതു സര്‍ക്കാരിനെ അലട്ടുന്നുണ്ടായിരിക്കണം.
അതിനാലാണ് വിവരാവകാശനിയമത്തെ ഗളഹസ്തം ചെയ്യാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേ മുഖ്യവിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു തന്നെ രംഗത്തെത്തിയിരിക്കയാണ്. മണി ലൈഫ് ഫൗണ്ടേഷനും പൂണെ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച 'വിവരവകാശ നിയമം (ആര്‍.ടി.ഐ) എങ്ങനെ ജനാധിപത്യത്തെ യും സുതാര്യതയെയും ശക്തിപ്പെടുത്തു'മെന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവെയാണു ശ്രീധര്‍ ആചാര്യലു നരേന്ദ്രമോദി സര്‍ക്കാര്‍ വിവരവകാശ നിയമം ഭേദഗതി ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളെ പരാമര്‍ശിച്ചത്. മോദി സര്‍ക്കാരിന്റെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സത്യസന്ധരായ സര്‍ക്കാരുദ്യോഗസ്ഥര്‍ നാമാവശേഷമായിട്ടില്ലെന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തെ ശക്തിപ്പെടുത്തും.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണര്‍മാരുടെയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും റാങ്ക്, ശമ്പളം, കാലാവധി എന്നിവയുമായി ബന്ധപ്പെട്ടവ കേന്ദ്രസര്‍ക്കാരിന് ഇഷ്ടമുള്ള രീതിയിലാക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭേദഗതികള്‍ കൊണ്ടുവരാനാണു മോദിസര്‍ക്കാര്‍ അണിയറയില്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിവരമാണു ശ്രീധര്‍ ആചാര്യലു പുറത്തുവിട്ടിരിക്കുന്നത്. ഇതുവഴി മോദിസര്‍ക്കാരിനു കമ്മിഷണര്‍മാരെ ചൊല്‍പ്പടിക്കു നിര്‍ത്താനും വഴങ്ങാത്തവരുടെ കാലാവധി അവസാനിപ്പിക്കാനും കഴിയും.
ഫ്രാന്‍സുമായുള്ള വിവാദ റഫാല്‍ യുദ്ധവിമാനയിടപാടില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിവരം വീണ്ടും പുറത്തുവന്നിരിക്കുകയാണ്. ഇപ്രാവശ്യം പോര്‍ട്ടയില്‍ ഏവിയേഷന്‍ എന്ന ഫ്രഞ്ച് ബ്ലോഗാണു വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതു സ്ഥിരീകരിക്കുംവിധം ദസോള്‍ട്ടും മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സോ ഒളാങ്ങും വിവരം പുറത്തുവിട്ടിരുന്നു.
ഇതു മൂടിവയ്ക്കാനായിരുന്നു പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ പാരീസിലേയ്ക്കു പറന്നത്. എന്നാല്‍, സത്യം വീണ്ടും പുറത്തു വന്നിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരെങ്കിലും പത്തുരൂപ ഫീസടച്ചു കരാര്‍ സംബന്ധിച്ച വിവരം വിവരാവകാശ കമ്മിഷനോട് ആരാഞ്ഞാല്‍ രാജ്യസുരക്ഷ സംബന്ധിച്ച വിവരം പുറത്തുവിടാനാവില്ലെന്നു പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു മോദി സര്‍ക്കാര്‍ ഭയപ്പെട്ടന്നുണ്ടാകണം. അതിനാലായിരിക്കണം വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ തത്രപ്പാടു നടത്തുന്നത്.
ഭരണകൂടവുമായി ബന്ധപ്പെട്ട വിവിധതരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശം നല്‍കുന്ന നിയമമാണു വിവരാവകാശ നിയമം. പൊതു അധികാരസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതില്‍ പൊതു അധികാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ള നിയമം നിലവില്‍ വന്നത് 2005 ഒക്ടോബര്‍ 12 നാണ്.
ഇന്ത്യയിലെ ഭരണനിര്‍വഹണം സംബന്ധിച്ച വിവരങ്ങളറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന പ്രധാനമായ ഈ നിയമത്തെ കഴിച്ചുമുടേണ്ടതു മോദി സര്‍ക്കാരിന് ഇന്നത്തെ അവസ്ഥയില്‍ അനിവാര്യമായിരിക്കാം. അതിനാലാണു വിവരാവകാശനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിവരം ധീരതയോടെ പുറത്തുവിട്ട കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ അചാര്യലു സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാണു വിവരാവകാശനിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. പാര്‍ല്ലിമെന്റാണ് അതു തീരുമാനിക്കേണ്ടത്. എന്നിട്ടും മോദി സര്‍ക്കാര്‍ നിയമഭേദഗതിക്കു തുനിയുന്നതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ നേരത്ത് റഫാല്‍ ഇടപാട് സംബന്ധിച്ച് ആരെങ്കിലും വിവരാവകാശ കമ്മിഷനെ സമീപിച്ചേക്കുമോയെന്ന ഭയത്താല്‍ തന്നെയായിരിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago