കൊണ്ടോട്ടി സി.എച്ച്.സിയില്‍ ദുരിതം മാത്രം
.
കൊണ്ടോട്ടി: സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. നിലവിലുള്ള ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവെപ്പിനായി മറ്റിടങ്ങളിലേക്ക് പോകുന്നതോടെയാണ് സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ വലയുന്നത്. ഇന്നലെ മാത്രം ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയത് 1,300 രോഗികളാണ്. എന്നാല്‍ ചികില്‍സ നല്‍കാനായി ഒ.പിയിലുണ്ടായിരുന്നത് നാല് ഡോക്ടര്‍ മാത്രമായിരുന്നു.
കൊണ്ടോട്ടി സി.എച്ച്.സിയില്‍ എട്ട് ഡോക്ടര്‍മാരാണുള്ളത്. ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് അസുഖം സ്ഥീരികരിക്കുകയും ചെയ്തതോടെ പ്രതിരോധ കുത്തിവെപ്പിനുളള നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
സി.എച്ച്.സിക്ക് പുറമെ പ്രത്യേക ക്യാംപുകളായും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പിനുളള ക്യാംപുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി ഒ.പിയിലുളള ഡോക്ടര്‍മാരെ ക്യാംപുകളിലേക്ക് അയക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ആശുപത്രിയിലുളള എട്ട് ഡോക്ടര്‍മാരില്‍ പ്രതിരോധകുത്തിവെപ്പ് പ്രവര്‍ത്തികള്‍ക്കായി മൂന്ന് ഡോക്ടര്‍മാര്‍ ദിവസവും വിവിധ പഞ്ചായത്തുകളിലേക്ക് പോവുകയാണ്.ഒരു ഡോക്ടര്‍ക്ക് സി.എച്ച്.സിയില്‍ കുത്തിവെപ്പിന്റെ ചുമതലയും നല്‍കും.
മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞാല്‍ ശേഷിക്കുന്ന മൂന്ന് ഡോക്ടര്‍മാരാണ് നൂറ് കണക്കിന് രോഗികളെ ചികിത്സിക്കാനായി ഉണ്ടാകുന്നത്.
ഒരു ഡോക്ടര്‍ 50 രോഗികളെ പരിശോധിക്കേണ്ട സ്ഥലത്ത് ദിനേന 300 രോഗികളെയെങ്കിലും പരിശോധിക്കേണ്ട ഗതികേടാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കുള്ളത്. രാവിലെ ഒന്‍പത് മുതല്‍ രണ്ടുവരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏഴിന് മുമ്പ് തന്നെ രോഗികളുടെ നിരയാണ് ആശുപത്രി പരിസരത്തുണ്ടാകുന്നത്. മരുന്ന് നല്‍കുന്നതിനായി രണ്ട് കൗണ്ടറുകളാണ് ആശുപത്രിയില്‍ നിലവിലുളളത്.
ഇവിടെയും നീണ്ടനിരയാണ് ആശുപത്രിയിലുളളത്. മഴക്കാലമായതോടെ പനിയടക്കമുളള രോഗങ്ങള്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയുളളത്. സി.എച്ച്.സിയിലെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയ കൊണ്ടോട്ടി സി.എച്ച് സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത് പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."