HOME
DETAILS

വിമാനത്താവള റോഡരികിലെ വയല്‍ മണ്ണിട്ടുനികത്തി

  
backup
August 01 2016 | 22:08 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%af


കൊണ്ടോട്ടി: നഗരത്തോടു ചേര്‍ന്ന് വില്ലേജ് അധികൃതരുടെ മൂക്കിനു താഴെ അനധികൃതമയി വയല്‍ മണ്ണിട്ടു നികത്തിയതു വിവദമായതോടെ റവന്യൂസംഘം പരിശോധന നടത്തി. കൊണ്ടോട്ടി 17 വെണ്ണേങ്കോട് പളളിയാളി-വിമാനത്താവള റോഡരികിലെ വയലാണ് അര്‍ധ രാത്രി മണ്ണിട്ട് നികത്തിയത്. അഞ്ചു സെന്റ് ഭൂമി മണ്ണിട്ട് നികത്താന്‍ സാധാരണക്കാരന്‍ അധികൃതരുടെ മുമ്പില്‍ കേഴുമ്പോഴാണ് നിയമം കാറ്റില്‍ പറത്തി അധികൃതരെ വെല്ലുവിളിച്ച് വയല്‍ മണ്ണിട്ടു നികത്തിയത്. വയല്‍ നികത്താന്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
  കൊണ്ടോട്ടി വലിയ തോടിനോടു ചേര്‍ന്ന് വലതു ഭാഗത്തെ വയലാണ് പൂര്‍ണമായും മണ്ണിട്ടു നികത്തുന്നത്.  ഇവിടെ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് നേരത്തെ വയലിലേക്കുളള വഴിക്കായി സമീപത്തെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയിരുന്നു. ഇതുവഴിയാണ് ടിപ്പര്‍ ലോറികള്‍ കൂട്ടമായി എത്തി മണ്ണി തളളുന്നത്.വയല്‍ പൂര്‍ണമായും മണ്ണിനടയില്‍ പോകുന്നതോടെ സമീപത്ത്  വെളളമൊഴുക്ക് നിലച്ച് വീടുകളില്‍ വെളളം കയറും. കനത്ത മഴയില്‍ ഇത് നിരവധി കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പകലില്‍ മണ്ണുമായി എത്തിയിരുന്ന വാഹനങ്ങള്‍ അര്‍ധ രാത്രിയാണിപ്പോള്‍ എത്തുന്നത്. ഇതു ചോദ്യം ചെയ്യുന്ന നാട്ടുകാരോടു തട്ടിക്കയറാനും ഇവര്‍ മടിക്കുന്നില്ല. വയല്‍ മണ്ണിട്ട് നികത്താന്‍ അനുമതിയുണ്ടെന്നു പറയുന്ന ഇവര്‍ അനുമതി പത്രം കാണിക്കാന്‍ തയാറാകാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് നടപടികള്‍ എടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വയല്‍ നികത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്ക് അടക്കം പരാതി നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍. ഇതിനിടെയാണു റവന്യു, വില്ലേജ് സംഘം സ്ഥലം പരിശോധിക്കാനെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  29 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago