'പ്രശ്ന പരിഹാരത്തിന് തടസം സമരസമിതിയുടെ പിടിവാശി'
തിരൂര്‍: പ്രശ്നങ്ങള്‍ പരിഹരിച്ച് സ്കൂള്‍ അധ്യയനം സുഗമമായി നടത്തുന്നതിന് തടസ്സം സമരസമിതിയുടെ അനാവശ്യ പിടിവാശിയാണെന്ന് തിരൂര്‍ ഫാത്തിമ മാതാ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
ബി.എഡ് യോഗ്യതയില്ലാത്ത അധ്യാപകന് ബി.എഡ് യോഗ്യത നേടുന്നതിനുള്ള ചെലവും യോഗ്യത നേടിക്കഴിഞ്ഞാല്‍ മുന്‍കാല പ്രാബല്യത്തോടെ ജോലിയും അതുവരെ ശമ്പളവും ഉറപ്പുനല്‍കിയിട്ടും സമരസമിതി പ്രതിനിധികള്‍ സമ്മതിച്ചില്ല. ഇതാണ് കഴിഞ്ഞ ദിവസം സി.ഐ, എസ്.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെയുള്ള സമരം മറ്റ് സ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. മാനേജ്മെന്റിന്റെ കടും പിടുത്തമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്ന ദുഷ്പ്രചാരണം പൊതുസമൂഹം തിരിച്ചറിയണമെന്ന് സിസ്റ്റര്‍ ആന്‍സില്ല, സിസ്റ്റര്‍ ടെസ്സി ആന്റോ, അസിസ്റ്റന്റ് മാനേജര്‍ റീന ടോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."