ദിശതെറ്റി വന്ന ലോറി ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചു; നാലുപേര്‍ക്കു പരുക്ക്
വേങ്ങര: ഗതാഗതം നിരോധിച്ച റോഡിലൂടെ ദിശതെറ്റി വന്ന ടിപ്പര്‍ലോറി ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലെ മൂന്നു സഹയാത്രികര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 6.45 ഓടെ പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാതയില്‍ തോട്ടശ്ശേരിയറ അങ്ങാടിയിലായിരുന്നു അപകടം.
ചെങ്ങാനിക്കുണ്ട് പള്ളിയാളി അബ്ദുസമദ്, ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാലിഫ്, മുഹമ്മദ് താരിഫ്, ഷഫീഖ് എന്നിവര്‍ക്കാണു പരിക്കേറ്റത്. വട്ടപ്പൊന്തയില്‍ നിന്നു തൊഴിലാളികളുമായി കുന്നുംപുറത്തേക്കു വന്ന ഓട്ടോറിക്ഷയെ കുന്നുംപുറം ഭാഗത്ത് നിന്ന് ട്രാഫിക് നിയമം ലംഘിച്ചെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തോട്ടശ്ശേറിയറ-വാളക്കുട ബൈപാസ് റോഡിലേക്കാണ് നിയമം ലംഘിച്ചു ടിപ്പര്‍ലോറി പ്രവേശിച്ചത്. കോണ്‍ക്രീറ്റ് ചെയ്ത ഈ റോഡുവഴി ടിപ്പര്‍ ഗതാഗതം നിരോധിച്ചു കണ്ണമംഗലം പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. നിരോധനം ലംഘിച്ചു സര്‍വ്വീസ് നടത്തിയ 20 ലേറെ ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞത് ബഹളത്തിനിടയാക്കി. സ്ഥലത്തെത്തിയ പൊലിസ് പിഴ ഈടാക്കിയാണ് ഇവരെ വിട്ടയച്ചത്.
സാരമായ പരുക്കേറ്റ തൊഴിലാളി അപകട നില തരണം ചെയ്തിട്ടില്ല. ടിപ്പറുകളുടെ അമിതവേഗത്തിനും നിയമലംഘനത്തിനുമെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശത്തെ നാട്ടുകാരിപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."