HOME
DETAILS
MAL
സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടി അവസാനിപ്പിക്കണം: പി.ജെ ജോസഫ്
backup
October 18 2018 | 02:10 AM
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ അധിക നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. അധിക നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 20 രൂപ വരെ വില കുറച്ചു കേരളത്തില്‍ പെട്രോള്‍ ഡീസല്‍ നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സ്(എം) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം നാരങ്ങാനീര് നല്കി അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി എം മോനിച്ചന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."