HOME
DETAILS
MAL
അറവ് നിരോധനം ചെറുകിട വ്യവസായത്തെ തകര്‍ക്കും
backup
June 06 2017 | 22:06 PM
സുല്‍ത്താന്‍ ബത്തേരി: കന്നുകാലി അറവ് നിരോധനം ചെറുകിട വ്യവസായത്തെ തകര്‍ക്കുമെന്ന് ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബാഗ്, ചെരുപ്പ്, ബെല്‍റ്റ്, സോപ്പ് എന്നിവ നിര്‍മിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ചെറുകിട വ്യവസായത്തെ തകര്‍ക്കുന്ന ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുണ്ടക്കല്‍ അധ്യക്ഷനായി. എ ഭാസ്കരന്, ഡോ. വി സത്യാനന്ദന് നായര്‍, തോമസ് വര്‍ഗീസ്, വിജയന് കുടിലില്‍, ഉണ്ണി പരവന്‍, ടി.ഡി ജിനന്, കെ രാജന്, മാത്യു തോമസ്, കെ.ജി തങ്കപ്പന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."