ആശുപത്രികളിലെ മോഷണം: പ്രതിക്ക് നാലു മാസം തടവും പിഴയും
മലപ്പുറം: സംസ്ഥാനത്തുടനീളം ആശുപത്രികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയതിനു പിടിയിലായ യുവാവിനു നാലു മാസം തടവ്. വയനാട് കുപ്പാടി പഴേരി നായ്ക്കന്‍മാര്‍കുന്ന് വീട്ടില്‍ ബഷീറി (40) നാണ് മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലു മാസം തടവും അഞ്ഞൂറു രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഇയാള്‍ തിരൂര്‍ തൃപ്രങ്ങോട്ടുനിന്നു വിവാഹംകഴിച്ചു താമസിച്ചുവരികയായിരുന്നു. ആശുപത്രികളില്‍നിന്ന് ആഭരണം, പണം, മൊബൈല്‍ തുടങ്ങിയവയാണ് മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 21നു മലപ്പുറം വാറങ്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജനുവരി നാലിനാണ് ഇയാള്‍ മലപ്പുറം പൊലിസിന്റെ പിടിയിലായത്.
മലപ്പുറം എസ്.ഐ ബി.എസ് ബിനുവിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ മുഹമ്മദ് ഷക്കീര്‍, എന്‍.എ അബ്ദുല്ല ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു കേസുകളിലെ വിചാരണ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."