ബ്രഹ്മോസ് സാങ്കേതികവിദ്യ ചോര്‍ത്തല്‍: സൈനികന് അറസ്റ്റില്‍
മീററ്റ്: ബ്രഹ്മോസ് മിസൈല്‍ സാങ്കേതിക വിദ്യ പാകിസ്താന് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സൈനികനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സിഗ്നല്‍ റെജിമെന്റില്‍ ജോലി ചെയ്യുന്ന സൈനികനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മീററ്റില്‍ നിന്ന് മറ്റൊരു സൈനികനും അറസ്റ്റിലായത്.
സൈന്യത്തില്‍ 10 വര്‍ഷമായി സേവനം ചെയ്യുന്ന ഉത്തരാഖണ്ഡ് സ്വദേശി കാഞ്ജന്‍ സിങാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂസ് മാസത്തോളമായി ഇയാളെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി സൈന്യത്തിന്റെ പശ്ചിമ കമാന്‍ഡിനുള്ള ബന്ധത്തെക്കുറിച്ച് സൈനിക രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരുകയായിരുന്നു.
പാക് കേന്ദ്രമാക്കിയുള്ള ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധം സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രഹ്മോസ് എയ്റോ സ്പേസ് എന്‍ജിനീയര്‍ നിഷാന്ത് അഗര്‍വാളിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. യു.പി പൊലിസിലെ ഭീകര വിരുദ്ധ വിഭാഗമാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."