HOME
DETAILS
MAL
തുറാന് രണ്ട് കോടി രൂപ പിഴ
backup
October 18 2018 | 02:10 AM
ഇസ്താംബുള്‍: ബാഴ്സലോണ താരം അര്‍ദ തുറാന് രണ്ട് കോടി രൂപയോളം പിഴ. തുര്‍ക്കിഷ് പാട്ടുകാരന് ബെര്കായ് സാഹിയുടെ മൂക്ക് ഇടിച്ച് തകര്‍ത്തതിനാണ് താരത്തിന് പിഴ വിധിച്ചത്. ടുറാന്റെ ക്ലബായ ബെസിക്റ്റസാണ് രണ്ട് കോടിയോളം രൂപ പിഴ ചുമത്തിയത്. ബെര്കായ് സാഹിന്റെ ഭാര്യയോട് മോശം പെരുമാറ്റം നടത്തിയപ്പോള്‍ സാഹി ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുറാന് സാഹിയുടെ മൂക്ക് ഇടിച്ചു തകര്‍ത്തത്. തുര്‍ക്കി ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു താരത്തിന് ക്ലബ് വിധിക്കുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളാണ് സംഭവം വലുതാക്കിയതെന്നും തുറാന് പറഞ്ഞു. ആശുപത്രിയിലെത്തി സാഹിയോട് താന്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും തുറാന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."