കേഴുന്ന കല്‍പവൃക്ഷം, ഉഴലുന്ന കേരകര്‍ഷകര്‍
മുവായിരം വര്‍ഷങ്ങള്‍ക്കപ്പുറം അങ്ങകലെ പോളിനേഷന്‍ ദ്വീപ് സമൂഹങ്ങളില്‍ ഒരു സുനാമി നാശം വിതറി. അവിടെ ഒരു കാട്ടുവൃക്ഷമായി വളര്‍ന്നിരുന്ന തെങ്ങിന്‍കൂട്ടങ്ങള്‍ കുറേ കടപുഴകി കടലില്‍ പതിച്ചു. കടലമ്മയുടെ തല്ലും തലോടലുമേറ്റ് മാസങ്ങള്‍ക്കു ശേഷം കുറേ ഉണക്കത്തേങ്ങകള്‍ നമ്മുടെ മലബാര്‍ കടപ്പുറത്തും കുറേ സിലോണി(ശ്രീലങ്ക) ലും വന്നടിഞ്ഞു.
അതു മുളച്ചു വലുതായി. മലബാറില്‍ ജനം ഈ അദ്ഭുത വൃക്ഷത്തൈ നനച്ചു തലോടി. ഇളനീര്‍ ദാഹശമനിയായി, പുരമേയാന്‍ ഓലയായി, തേങ്ങ കൊപ്രയായി, ആഹാരമായി, തെങ്ങിന്‍ തടികള്‍ പാലങ്ങളായി അങ്ങനെ പടര്‍ന്നുപന്തലിച്ചു. കേരം കേരളത്തിന്റെ കൊടിയടയാളമായ കഥ. പീലി തലയാട്ടി ഐശ്വര്യത്തിന്റെ പൂര്‍ണ കുംഭങ്ങളുമായി, അതൊരു ജനതയുടെ മുഴുവന്‍ ആദായമാര്‍ഗമായ്, കേരാദായത്തില്‍ കര്‍ഷകലക്ഷങ്ങള്‍ ഊറ്റംകൊണ്ടണ്ടു. കൊപ്രമില്ലുകള്‍, ഹൃദയം പോലെ പരിശുദ്ധമായ വെളിച്ചെണ്ണ, സോപ്പ്, കയര്‍, ശരീരകാന്തിയുടെ മുടിയഴകിന്റെ വാസന തൈലങ്ങള്‍ എന്നു വേണ്ടണ്ട, കേശം എന്നാല്‍ അതു കേരമായ്.
വന്നു, ആദ്യത്തെ ഇടിത്തീ. കാറ്റുവീഴ്ച എന്ന മാരകരോഗം. അതു കേരത്തലപ്പുകളുടെ കഥകഴിച്ചു. ഒരു കാന്‍സര്‍ പോലെ. ശാസ്ത്രജ്ഞര്‍ അതിനൊരു പേരും കൊടുത്ത് പരാജയം ഏറ്റുവാങ്ങുമ്പോള്‍ 'ഡിസീസ് ഓഫ് അണ്‍നോണ്‍ എത്തിയോളജി' പാവം കര്‍ഷകര്‍ പതറിയില്ല. ചിട്ടയായ വളപ്രയോഗവും ജലസേചനവും കീടനിയന്ത്രണവും നടത്തി കാറ്റുവീഴ്ച തെങ്ങുകളിലും അവര്‍ ആദായം കണ്ടണ്ടു. അതിനും ഒരു പേരു വീണു. 'ടുലിപ് വിത്ത് ദി ഡിസീസ്'. പാവം കര്‍ഷകര്‍ക്ക് വീണ്ടണ്ടും ഒരു ഇടിത്തീ. കടല്‍ കടന്നെത്തിയ ഒരു മണ്ടരിക്കൂട്ടം തെങ്ങിലെ ഇളനീരുകളുടെ നീരൂറ്റി അപകടം വിതച്ചു. സാഹസികരായ കര്‍ഷകര്‍ മണ്ടയില്‍ മരുന്നു തെളിച്ചും വേരില്‍ വരെ മരുന്ന് കുത്തിവച്ചും മണ്ടരികളെയും കെട്ടുകെട്ടിച്ചു. ഒരു നാള്‍ വെളിച്ചെണ്ണക്ക് സ്‌ഫോടനാത്മകമായ വില വന്നു. വടക്കേ ഇന്ത്യയിലെ രൂക്ഷമായ വരള്‍ച്ചയില്‍ മറ്റു ഭക്ഷ്യ എണ്ണകളുടെ ഉല്‍പാദനം നാലിലൊന്നായതു കാരണം. കേന്ദ്രം ഇടപെട്ടു ചുളുവിലക്കു കിട്ടുന്ന മലേഷ്യന്‍ പാമോയില്‍ കേരളത്തില്‍ ഓളം വെട്ടി.
വെളിച്ചെണ്ണ വില ഇതുവഴി തകര്‍ന്നടിഞ്ഞിട്ടും പൊതുവിപണിയിലെ ചക്കരക്കുടമായി മാറിയ പാമോയില്‍ ഒഴുക്ക് ഇന്നുവരെ സര്‍ക്കാര്‍ നിര്‍ത്തിയില്ല. ഒരു പാമോയില്‍ ലോബി കേന്ദ്രത്തില്‍ കോടികളുടെ കമ്മീഷന്‍ ഇന്നും പറ്റുന്നു. പാമോയില്‍ വെളിച്ചണ്ണയുടെ അന്തകനായി ഇന്നും തുടരുന്നു.ഏറെ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കുംഭകോണ കേസില്‍ അന്തരിച്ച ലീഡര്‍ കരുണാകരന്‍ പ്രതിയായി. ഇതിന്നിടയില്‍ കേരസ്‌നേഹികളായ രണ്ടണ്ടു മന്ത്രിമാര്‍ വന്നു. കേന്ദ്രത്തില്‍ കേരകര്‍ഷകരെ സ്‌നേഹിച്ച മന്ത്രി സുബ്രഹ്മണ്യം ഇവിടെ ക്രാന്തദര്‍ശിയായ വി.വി രാഘവന്‍, സുബ്രഹ്മണ്യം പാമോയില്‍ ഇറക്കുമതിക്ക് ഡ്യൂട്ടി കൂട്ടി ഒഴുക്ക് നിയന്ത്രിച്ചു. രാഘവന്‍ മന്ത്രി കേരകര്‍ഷകരുടെ ഏറ്റവും വലിയ സഹകരണ സംരംഭമായ് കേരാഫെസ്സ് ഉണ്ടണ്ടാക്കി.
കൊല്ലത്ത് ഏറ്റവും വലിയ നാളികേര കോംപ്ലക്‌സ്, സുബ്രഹ്മണ്യം പോയ് പാമോയില്‍ ലോബി വീണ്ടണ്ടും കളി തുടങ്ങി. സഖാവ് രാഘവന്‍ അന്തരിച്ചു. കേരാ ഫെസ്റ്റ് ഇന്ന് കടത്തില്‍ മുങ്ങി. കെടുകാര്യസ്ഥതയുടെ പര്യായമായി. കൊപ്ര സംഭരണം നിലച്ചു. ഭീമമായ കുടിശിക വന്നപ്പോള്‍ പ്രാഥമിക സഹകരണസംഘങ്ങളും ഗ്രാമതലത്തിലെ പച്ചത്തേങ്ങ സംഭരണം നിര്‍ത്തി.
കേരവിപണി തമിഴന്‍ മാഫിയ കൈയടക്കി. അവരുടെ വ്യാജനും പാഠകേര്‍ണലും ഇങ്ങോട്ടൊഴുകി. മന്ത്രി ഐസക് പറഞ്ഞു: 'ക്ലീന്‍ വാളയാര്‍', സര്‍ട്ടി വാളയാറായി അഴിമതിയുടെ കേന്ദ്രബിന്ദുവായ്, കേരകര്‍ഷകരുടെ 'മാഗ്‌നകാര്‍ട്ടാ' എന്നു പറഞ്ഞുതുടങ്ങിയ 1981ല്‍ ഇന്ന് ആ അംബരചുംബി കേരള വികസന ബോര്‍ഡ് കേരകര്‍ഷകരുടെ രക്ഷാകവചം.'
ഒന്നര കൊല്ലമായി ഒരു നാഥനില്ലാതെ ജീവനക്കാരുടെ തന്നിഷ്ടത്തില്‍ കാര്യങ്ങള്‍ നീക്കുന്നു. സ്റ്റാഫിന്റെ ശുക്രദശ. അവസാനം പടിയറിങ്ങിയ ഒരു ഐ.എ.എസ് ചെയര്‍മാന്‍ നീരയ്ക്കായി കോടികള്‍ ചെലവിട്ടു. അതിനെ നീരാവിയാക്കി ബോര്‍ഡിനെ മുടിപ്പിച്ചു. സങ്കീര്‍ണമായ നീര ചെത്തുന്ന ഒരു തെങ്ങുപോലും ഇന്ന് കേരളത്തില്‍ കാണാന്‍ കഴിയുമോ? സര്‍ബത്തുകടക്കാര്‍ കാണാത്ത, കേള്‍ക്കാത്ത പേര്, അനുഭവസ്തരായ ഒരു കര്‍ഷകനോടും ചോദിക്കാതെ ഒരവലോകന യോഗവും വിളിക്കാതെ ബോര്‍ഡിനെ മുടിപ്പിച്ച ഒരു ചെയര്‍മാന്റെ തന്നിഷ്ടം. ഇതിലും പങ്കുപറ്റാന്‍ ബോര്‍ഡിലും ഒരു നീര കോക്കസ്സ്, ഉല്‍പാദക സംഘങ്ങള്‍ ചെയര്‍മാനെ പുകഴ്ത്തി നീര യുനിറ്റ് തുടങ്ങാന്‍ സൗജന്യമായി കിട്ടുന്ന ലക്ഷങ്ങളുടെ ഒരു വിഹിതം ഈ കിങ്കരന്‍മാര്‍ക്കും.
ഈ വിരുതന്‍ ഐ.എ.എസും ഇന്നും മുഖ്യന്‍ പിണറായിയുടെ റാന്‍ മൂളികളായ അനേകം ഐ.എ.എസ് സെക്രട്ടറിമാരില്‍ വെറും ഒരാള്‍ മാത്രം. സര്‍ക്കാരുകളുടെ കേരമേഖലകളിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഈ കര്‍ഷകന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ. 1- വെളിച്ചെണ്ണക്ക് ഇന്ന് നല്ല വിലയുണ്ടണ്ട്. നിര്‍ത്തൂ പാമോയില്‍ ഒഴുക്ക്. 2- ഭീമമായ കടം തീര്‍ക്കാന്‍ കേരാ ഫെസ്റ്റ് സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് ഒരു വലിയ സംഖ്യ 'സോഫ്റ്റ്' ലോണ്‍ എടുത്തു കേരസംഭരണം ഗ്രാമതലം വരെ അലതല്ലട്ടെ. ഇടത്തട്ടുകാരും മാഫിയകളും വാളയാറില്‍ നിന്നും കെട്ടുകെട്ടട്ടെ.
മെത്രാന്‍ കൃഷിയും മറന്നു കൃഷിമന്ത്രി കേരകര്‍ഷകരെ രക്ഷിക്കട്ടെ. അവര്‍ അരകോടിയാണ്. കേരബോര്‍ഡിന് നാഥനില്ലെങ്കില്‍ സ്വന്തം അര ഏക്കര്‍ കണ്ണായ സ്ഥലത്തെ അംബരചുംബിയെ വില്‍ക്കൂ. ആ കോടികള്‍ ഇവിടെ നരകിക്കുന്ന കേരകര്‍ഷകര്‍ക്ക് വീതിച്ചുകൊടുക്കൂ. വിദഗ്ധരുടെയും അനുഭവസ്തരുടെയും ഒരു അടിയന്തര യോഗം വിളിക്കൂ. അവര്‍ പറയും കേരരക്ഷാമാര്‍ഗങ്ങള്‍. അത് ഉടന്‍ നടപ്പാക്കൂ. തെങ്ങു ചതിക്കില്ല.
റബ്ബര്‍ ബോര്‍ഡിന് ചരമഗീതമായി. ഇതാ വൈകാതെ കേരളബോര്‍ഡിന്റെ ചരമവും. ആരോ പറഞ്ഞു ഇവിടെ താമരക്കു വേരോട്ടമില്ലാത്തതിന്റെ രോഷം തീര്‍ക്കലാണെന്ന്, ഈ നടപടികളിലൂടെ.
(കേരവികസന ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും കേരാ ഫെഡ് മുന്‍ ഡയറക്ടറുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."