കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും വിമതപക്ഷവും മത്സരത്തിന്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ ബാങ്കിലേക്ക് നവംബര്‍ നാലിന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക ഭരണസമിതി പാനലിനെതിരേ ഒരു സംഘം വിമത കോണ്‍ഗ്രസുകാര്‍ ജന സംരക്ഷണ സമിതി എന്ന പേരില്‍ മത്സരിക്കുന്നു.
ഇരു വിഭാഗവും തമ്മില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ചര്‍ച്ച ഇന്നലെ അലസിപ്പിരിഞ്ഞിരുന്നു. അതേ സമയം കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്ന സാഹചര്യം കണ്ടിട്ടും ഇടതു പക്ഷം മത്സരിക്കാതെ വിട്ട് നില്‍ക്കുന്നതില്‍ സി.പി.എമ്മിലെ അണികള്‍ക്ക് അസംതൃപ്തിയുണ്ട്. കെ.പി.സി.സി അംഗം എന്‍. സുദര്‍ശനന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് നിലവിലുള്ളത്.
അവരുടെ പാനലില്‍ എന്‍.സുദര്‍ശനന്‍, സെണാള്‍ജ്, നസീര്‍, ഷെമീം, അനില്‍കുമാര്‍, നളിനന്‍, രാജേന്ദ്രന്‍, വിപിനചന്ദ്രന്‍, സോമന്‍, രമണി, രമാദേവി, ബ്രഹ്മദത്ത എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ജന സംരക്ഷണ സമിതി ബാനറില്‍ ഞാവേലിക്കോണം എ. മനാഫ്, വി.ഗോവിന്ദന്‍ പോററി, ജാഫര്‍ഖാന്‍, ചെറുനാരകംകോട് ഷാജൂ, അനില്‍കുമാര്‍ കുന്നുമ്മേല്‍, കെ.എസ്. ആനന്ദന്‍ , വേണുഗോപാലന്‍ നായര്‍, സുധാകരന്‍ നായര്‍ , വേലായുധന്‍, സതികുമാരി, കൗസല്യ, നബീസത്തു ബീവി എന്നിവരാണ് മത്സരിക്കുന്നത് ഈ ബാങ്കില്‍ ഏറെക്കാലത്തിന് ശേഷമാണ് ഒരു തെരഞ്ഞെടുപ്പ് മത്സരം വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."