HOME
DETAILS
MAL
പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാര്‍ഡിനായി തിരച്ചില്‍ തുടരുന്നു
backup
August 22 2019 | 04:08 AM
തിരുവനന്തപുരം: കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി. ശംഖുമുഖം കടപ്പുറത്താണ് ചെറിയതുറ സ്വദേശി ജോണ്സണ് ഗബ്രിയേലിനെ ഇന്നലെ വൈകിട്ട് കാണാതായത്.
സംഭവത്തിനുശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തെരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് പോലും എത്തിയത്. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്സണ് കടലിലേക്ക് ഓടിയിറങ്ങി. എന്നാല്‍ ശക്തമായ തിരയില്‍പ്പെട്ട് ജോണ്സന് ബോധം നഷ്ടമായതോടെ ആഴത്തിലേക്കു താണുപോയി. മറ്റു ലൈഫ് ഗാര്‍ഡുമാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിച്ചു. ചിലര്‍ ജോണ്‍സണെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ആ ശ്രമം വിജയിച്ചില്ല. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."