ജനുവരിയിലെ പണിമുടക്ക് മോദിക്കെതിരേയുള്ള താക്കീതെന്ന് ആര്‍. ചന്ദ്രശേഖരന്‍
കരുനാഗപ്പള്ളി: അധ്വാനിക്കുന്ന തൊഴിലാളികളെ മുഖ്യശത്രുവായികാണുന്ന നരേന്ദ്രമോദിയ്‌ക്കെതിരെയുള്ള തൊഴിലാളികളുടെ കടുത്ത പ്രതിഷേധമാകും അടുത്ത ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ ഏകദിന ട്രേഡ് യൂനിയന്‍ നേതൃസംഗമം കരുനാഗപ്പള്ളി മെംബര്‍ നാരായണപിള്ള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം ഒരു പണിമുടക്കിലും പങ്കെടുക്കാത്ത വ്യോമയാന, റെയില്‍വേ, തുറമുഖം, കല്‍ക്കരി തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ സ്തംഭിപ്പിക്കുന്ന പണിമുടക്ക് ലോകത്തിന് തന്നെ ഏറ്റവും വലിയ പണിമുടക്കായിരിക്കും. ഈ പണിമുടക്കില്‍ ബി.എം.എസ് നേതാക്കളില്ലെങ്കിലും ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍. അഴകേശന്‍ അധ്യക്ഷനായി. കെ.സി. രാജന്‍, മുന്‍ എം.എല്‍.എ വി.ജെ. ജോയി, ചിറ്റുമൂലനാസര്‍, എ.കെ. ഹഫീസ്, കൃഷ്ണവേണിശര്‍മ്മ, യൂസുഫ്കുഞ്ഞ്, വടക്കേവിള ശശി, എം. അന്‍സാര്‍, കാഞ്ഞിരവിള അജയകുമാര്‍, കുളത്തൂപ്പുഴ സലീം, കെ.ജി. രവി, മുനമ്പത്ത് വഹാബ്, കെ.കെ. സുനില്‍കുമാര്‍, എന്‍. അജയകുമാര്‍, കോതേത്ത് ഭാസുരന്‍, സുഭാഷ് കലവറ, ജോസ്‌വിമല്‍രാജ്, ബാബു അമ്മവീട്, കുരീപ്പുഴ വിജയന്‍, ചവറ ഹരീഷ്, എം. നിസാര്‍, ആര്‍. ശശിധരന്‍പിള്ള, ബിന്ദുവിജയകുമാര്‍, ജയശ്രീരമണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."