നാദാപുരം മത്സ്യമാര്‍ക്കറ്റില്‍ തീവെട്ടിക്കൊള്ള
നാദാപുരം: നാദാപുരത്ത് മത്സ്യമാര്‍ക്കറ്റില്‍ വില തോന്നിയപോലെ. കല്ലാച്ചി, ആവോലം, ഇരിങ്ങണ്ണൂര്‍ എന്നിവിടങ്ങളിലെ വില്‍പനകേന്ദ്രങ്ങളില്‍ ന്യായവിലക്ക് മത്സ്യം ലഭിക്കുമ്പോഴാണ് ഒരു ന്യായീകരണവുമില്ലാതെ അമിത വില ഈടാക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പഞ്ചായത്തിനു കീഴിലുള്ള മത്സ്യവിപണന കേന്ദ്രത്തില്‍ എട്ടോളം വില്‍പന സ്റ്റാളുകളുണ്ട് . ഇവ ലേലത്തില്‍ പിടിച്ചിരിക്കുന്നത് മൂന്നു പേരടങ്ങുന്ന വില്‍പന സംഘമാണ്. ഇതേതുടര്‍ന്ന് ലേലത്തില്‍ പോയ മറ്റു സ്റ്റാളുകളെല്ലാം ഇവര്‍ കൈവശപ്പെടുത്തുകയും തുറന്നുപ്രവര്‍ത്തിപ്പിക്കാതെ അടച്ചിട്ടിരിക്കുകയുമാണ്.
മൂന്നു സ്റ്റാളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വില്‍പനകേന്ദ്രത്തില്‍ വിലനിശ്ചയിക്കുന്നതും വില്‍പനയ്ക്ക് ആളെ നിശ്ചയിക്കുന്നതും ഇവരുടെ നിയന്ത്രണത്തിലായതിനാല്‍ ആവശ്യക്കാര്‍ വന്‍ വിലക്ക് വാങ്ങാന്‍ നി ര്‍ബന്ധിതരാവുകയാണ്.
അടഞ്ഞുകിടക്കുന്ന സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും താല്‍പര്യമുള്ളവര്‍ക്ക് ഇവ ലഭ്യമാക്കാനും കെട്ടിടങ്ങളുടെ നിയന്ത്രണാധികാരമുള്ള ഗ്രാമ പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമിതവില കാരണം പ്രദേശത്തുള്ളവര്‍ പോലും മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനാല്‍ അനുബന്ധ കച്ചവട കേന്ദ്രങ്ങളായ പച്ചക്കറികള്‍, മറ്റു വ്യാപാരങ്ങള്‍ എന്നിവയെയും ബാധിക്കുന്നതായി വ്യാപാരികള്‍ക്കും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."