HOME
DETAILS

സംഘടനാ തെരഞ്ഞെടുപ്പ് വേഗം പൂര്‍ത്തിയാക്കാന്‍ എ.ഐ.സി.സി തീരുമാനം

  
backup
June 06 2017 | 23:06 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%97

 

ന്യൂഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍, ബി.ജെ.പിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ശക്തമാക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ യോഗം നിശ്ചയിച്ചില്ലെങ്കിലും പൊതുസമ്മത സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാക്കളടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചാലോചിക്കാനായി കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ പ്രതിപക്ഷ നിരയിലെ 18 പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈയില്‍ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുചേരുകയും ഈ യോഗത്തിലുണ്ടായ സബ്കമ്മിറ്റി രൂപീകരണ തീരുമാനത്തിനാണ് പ്രവര്‍ത്തക സമിതി യോഗം ഇന്നലെ അംഗീകാരം നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും സംയുക്തസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നിരയിലെ ഐക്യം കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരമൊരു നീക്കം സഹായകരമാകുമെന്ന് യോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുങ്ങള്‍ക്കും യോഗം രൂപം നല്‍കി. അതേസമയം രാഹുല്‍ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കുന്നതുസംബന്ധിച്ച ചര്‍ച്ച ഇന്നലത്തെ യോഗത്തില്‍ ഉണ്ടായില്ല. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡിസംബറോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാണ് രാഹുലിന്റെ തീരുമാനം. മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍സിങ്, എ.കെ ആന്റണി, രാഹുല്‍ഗാന്ധി, പി. ചിദംബരം, ജനാര്‍ദ്ദന്‍ ദ്വിവേദി, അംബികാസോണി തുടങ്ങിയവരും പങ്കെടുത്തു.

 

ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാന്‍
കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു: സോണിയ

 

ന്യൂഡല്‍ഹി: ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മാട്ടിറച്ചിയുടെ പേരിലുള്ള അക്രമത്തെ സൂചിപ്പിച്ച് സോണിയ പറഞ്ഞു.
ഇത്തരം ആള്‍ക്കൂട്ടവും സര്‍ക്കാരും തമ്മില്‍ ആശയപരമായ പൊരുത്തമുണ്ട്. ഇടുങ്ങിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാന്‍ മോദി സര്‍ക്കാര്‍ നാണം കെട്ട പ്രചാരണമാണ് നടത്തുന്നത്. മോദി അധികാരമേറ്റതോടെ പരസ്പര സൗഹൃദമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ഭിന്നതയുണ്ടായി. കശ്മിരില്‍ സമാധാനമെന്നത് ഇല്ലാതായി. സാമ്പത്തിക ശേഷിയുണ്ടായിരുന്നത് സ്തംഭനത്തിന് വഴിമാറി. സമ്പന്നമായ വൈവിധ്യത്തെ വൃത്തികെട്ട പ്രചാരണത്തിലൂടെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എന്‍.ഡി.ടി.വിക്കെതിരായ നടപടി ചൂണ്ടിക്കാട്ടി സോണിയ പറഞ്ഞു. അഴിമതി മറച്ചുവയ്ക്കാനാണിത്. സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ സത്ത സംരക്ഷിക്കാന്‍ 2019ലെ തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ
വളര്‍ച്ചയെ തളര്‍ത്തി:
മന്‍മോഹന്‍ സിങ്


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തിയെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ജനങ്ങളുടെ ചെലവാക്കല്‍ ശേഷിയെ ആശ്രയിച്ചാണ് നിലനിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago