HOME
DETAILS

കശ്മിര്‍: വീണ്ടും മധ്യസ്ഥതയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ്

  
backup
August 22 2019 | 07:08 AM

trump-ready-to-mediate-in-kashmir-issue-767431-2

 

 

 


വാഷിങ്ടണ്‍: ജമ്മുകശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സങ്കീര്‍ണവും സ്‌ഫോടനാത്മകവുമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
കശ്മിര്‍ ഒരു സങ്കീര്‍ണ പ്രദേശമാണ്. നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഉണ്ട്. അതുപോലെ മുസ്‌ലിംകളും ഉണ്ട്. എന്നാല്‍, അവര്‍ ഒരുപോലെ നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന് തനിക്ക് പറയാന്‍ കഴിയില്ല. ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതോടെ ഉച്ചകോടിക്കിടെയുള്ള മോദി- ട്രംപ് ചര്‍ച്ചയില്‍ കശ്മിരും മധ്യസ്ഥതയും പ്രധാന വിഷയമാവുമെന്ന് ഉറപ്പായി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ട്രംപ് സന്നദ്ധത അറിയിച്ചാല്‍ മോദി ഏതു വിധത്തില്‍ പ്രതികരിക്കുമെന്നതിനും നയതന്ത്ര പ്രാധാന്യമുണ്ട്. നേരത്തെ കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. കശ്മിര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നയം. പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കല്‍ കൂടി മധ്യസ്ഥ ചര്‍ച്ചയില്‍ ട്രംപ് ഇടപെടുന്നത്.
വിഷയം രാജ്യാന്തര കോടതിയിലേക്ക് പാകിസ്താന്‍ വലിച്ചിഴക്കാന്‍ തീരുമാനിക്കുകയും രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ് കശ്മിരെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കശ്മിരില്‍ ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി മുന്‍പാകെ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ കശ്മിര്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തിച്ചെങ്കിലും ചൈനയൊഴികെ ഒരു രാജ്യവും പാക് പക്ഷം ചേര്‍ന്ന് സംസാരിച്ചിരുന്നില്ല.
അതിനിടെ രക്ഷാസമിതിയില്‍ യു.എസ് ഇന്ത്യക്കനുകൂലമായി സംസാരിച്ചില്ലെന്നും നിഷ്പക്ഷ നിലപാടെടുക്കുകയായിരുന്നെന്നും കഴിഞ്ഞദിവസം ബ്രിട്ടന്റെ ഒരു ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് മേഖലയില്‍ യു.എസിനു പ്രത്യേക താല്‍പര്യമുള്ളതിനാലാണ് ട്രംപ് ഇടപെടലിനു ശ്രമിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  24 days ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  24 days ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  24 days ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  24 days ago
No Image

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

Kerala
  •  24 days ago
No Image

ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ

National
  •  24 days ago
No Image

വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  24 days ago
No Image

ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ

National
  •  24 days ago
No Image

പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി 

organization
  •  24 days ago
No Image

നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച

latest
  •  24 days ago