HOME
DETAILS

സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരമെന്ന് പി. ചിദംബരം

  
backup
August 22 2019 | 07:08 AM

its-vendetta-for-criticizing-government-767437-2

 

 

 

ന്യൂഡല്‍ഹി: തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതവും ആരോപണങ്ങള്‍ അടിസ്ഥാനരഹിതവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം സുപ്രിംകോടതിയില്‍. പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടിയാണ് കേസെന്നും ചിദംബരം മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ആരോപിക്കുന്നു. ഹരജിയില്‍ പ്രധാനമായും 12 കാര്യങ്ങളാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്.
1. 2007 മെയ് 18ന് ചേര്‍ന്ന വിദേശ നിക്ഷേപക പ്രോല്‍സാഹന ബോഡിന്റെ യോഗം ഐ.എന്‍.എക്‌സ് മീഡിയക്ക് 46.126 ശതമാനത്തിന്റെ വിദേശ ഓഹരി സ്വീകരിക്കാനാണ് അനുമതി നല്‍കിയത്. നിലവിലുള്ള നയപ്രകാരം 74 ശതമാനം വരെ വിദേശഓഹരി സ്വീകരിക്കാം. അതിനാല്‍ അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല.
2. ധനമന്ത്രിയാണെങ്കിലും ചിദംബരത്തിന് ബോഡിന്റെ തീരുമാനത്തില്‍ പങ്കാളിത്തമില്ല. ധനകാര്യസെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളിലെ ആറു സെക്രട്ടറിമാരാണ് അതിലെ അംഗങ്ങള്‍. അവരാണ് തീരുമാനമെടുക്കുന്നത്.
3. യോഗത്തില്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശയാണ് ധനകാര്യമന്ത്രിക്ക് മുമ്പാകെ എത്തിയത്. അങ്ങനെയുള്ള ഘട്ടങ്ങളില്‍ സാധാരണ നടപടിക്രമം എന്ന നിലക്കാണ് അതിന് അംഗീകാരം നല്‍കിയത്.
4. മകന്‍ കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ് മീഡിയ നല്‍കിയത് കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി ജോലികള്‍ ചെയ്തതിന് ഫീസായാണ്. കാര്‍ത്തി കമ്പനിയുടെ ഡയറക്ടറോ ഓഹരിയുടമയോ അല്ല.
5. എഫ്.ഐ.ആറില്‍ ചിദംബരത്തിന്റെ പേരില്ല. ഐ.എന്‍.എക്‌സ് മീഡിയയുമായി ഏതെങ്കിലും ഇടപാട് നടത്തിയെന്ന് ആരോപിക്കുന്നുമില്ല.
6. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേസിലെ വാദത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രം കെട്ടിയുണ്ടാക്കിയതാണ്. നേരത്തെ കേസിന്റെ ഒരു ഘട്ടത്തിലും ഇങ്ങനെയൊരു വാദമുണ്ടായിരുന്നില്ല. ഹൈക്കോടതി വിധിയിലെ 12 മുതല്‍ 20 വരെയുള്ള ഭാഗങ്ങള്‍ തെളിവില്ലാതെ ആരോപണങ്ങളില്‍ നിന്ന് നേരെ എടുത്തു പകര്‍ത്തിയതാണ്.
7. അഴിമതി നിരോധന നിയമത്തിന്റെ 13(1)(ഡി) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ പിന്‍വലിച്ച ഈ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയില്ല.
8. സംഭവം നടന്ന് 10 വര്‍ഷം കഴിഞ്ഞ് വാക്കാല്‍ ആരോ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
9. കേസില്‍ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം തയാറാക്കുകയും ചെയ്തതായി സി.ബി.ഐ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല.
10. തെളിവുകളെല്ലാം സര്‍ക്കാര്‍ കസ്റ്റഡിയിലാണുള്ളത്. അതിനാല്‍ താന്‍ തെളിവു നശിപ്പിക്കുമെന്നു ഭയക്കേണ്ടതില്ല.
11. മകന്‍ കാര്‍ത്തിക്ക് ജാമ്യം നല്‍കുന്ന കേസ് പരിഗണിക്കവെ കാര്‍ത്തിയെ അറിയില്ലെന്നും അദ്ദേഹം ഏതെങ്കിലും രീതിയില്‍ സ്വാധീനം ചെലുത്തിയില്ലെന്നും വിദേശ നിക്ഷേപക ബോഡ് അംഗം പറഞ്ഞത് ഹൈക്കോടതി ജസ്റ്റിസ് ഗാര്‍ഗ് എടുത്തു പറഞ്ഞിട്ടുണ്ട്.
12. ചിദംബരം നിലവില്‍ ഏതെങ്കിലും കേസിലെ പ്രതിയോ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ആളോ അല്ല. അദ്ദേഹം രാജ്യസഭാംഗമാണ്. നിയമത്തില്‍ നിന്ന് അദ്ദേഹം ഒളിച്ചോടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago