സി.എച്ച് ബാപ്പുട്ടി മുസ്്‌ലിയാര്‍: വിടപറഞ്ഞത് സാത്വിക ജീവിതം
കെ.പി മുഹമ്മദലി ഹുദവി
കോട്ടക്കല്‍: സൂഫീ ചിന്തകളിലൂടെ ആത്മീയ പ്രപഞ്ചം തേടിയ സാത്വികവര്യനാണ് അന്തരിച്ച പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍. ഇലാഹീ മന്ത്രധ്വനികളാല്‍ മുഖരിതമായ ജീവിതവും മതവൈജ്ഞാനിക രംഗത്ത്് ആത്മാര്‍ഥമായ സേവനവുമാണ് ബാപ്പുട്ടി മുസ്‌ലിയാരുടെ ജീവിതത്തിന്റെ മുഖമുദ്ര. ദിനേനെ തന്നെ തേടിയെത്തിയ ആയിരങ്ങളുടെ ആശാകേന്ദ്രമായിരുന്നു ഉസ്താദ്. ആവലാതികള്‍ക്ക് പരിഹാരമായി ആത്മീയ ശാന്തി നല്‍കി നാടിനും സമൂഹത്തിനും വെളിച്ചമേകിയ വിളക്കാണ് ഇന്നലെ വിടചോദിച്ചത്.
അറിവും അച്ചടക്കവുമുള്ള ഒരു തലമുറയെന്നതായിരുന്നു കര്‍മ മേഖലയില്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ലക്ഷ്യം.നിസ്വാര്‍ഥമായ ആ സേവനത്തിന്റെ സമര്‍പ്പണമായിരുന്നു പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ്. പിതാവിന്റെ സ്മരണക്കായി സ്ഥാപിച്ച സെക്കന്‍ഡറി മദ്‌റസ, ഹോസ്റ്റല്‍, തൊട്ടടുത്ത സ്‌കൂളില്‍ പൊതു വിദ്യാഭ്യാസം എന്നതായിരുന്നു ബാപ്പുട്ടി മുസ്‌ലിയാര്‍ ആരംഭിച്ച കരിക്കുലം. വീടിനോടു സമീപത്തു തന്നെയാണ് ഇതു സ്ഥാപിച്ചത്. പിന്നീട് ചെമ്മാട് ദാറുല്‍ ഹുദയുടെ അഫിലിയേറ്റഡ് കോളജാക്കി ഉയര്‍ത്തി. സ്ഥാപിതം തൊട്ടു ഇതുവരേയും സബീലുല്‍ ഹിദായയുടെ മുഴുവന്‍ ചലനങ്ങളും നിയന്ത്രിച്ചിരുന്നതും ഉസ്താദ് തന്നെ. സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇവിടെ നിന്നും പഠിച്ചിറങ്ങിയ 220 പണ്ഡിതര്‍മാര്‍ ഇതിനകം ഹുദവി ബിരുദം നേടി. ഉസ്താദിന്റെ തണലിലായി 340 ല്‍ പരം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട. ബാപ്പുട്ടി മുസ്‌ലിയാരുടെ സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു കോളജില്‍ നിന്നും പുറത്തിറക്കുന്ന അന്നഹ്ദ അറബിക് ദ്വൈമാസിക. പന്ത്രണ്ട@ാം വര്‍ഷത്തിലേക്ക് കടക്കുന്ന അന്നഹ്ദയുടെ മേല്‍നോട്ടവും ഇദ്ദേഹം തന്നെയാണ് വഹിച്ചത്.
പിതാവ് തീര്‍ത്ത ആത്മീയ വഴികളിലൂടെയാണ് ബാപ്പുട്ടി മുസ്‌ലിയാരുടെ മുന്നേറ്റം. സൂഫീവര്യനായിരുന്നു ഉപ്പ സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ തന്നെയാണ് ആത്മീയ ഗുരു. മറ്റൊരു ആത്മീയ ഗുരു പാടൂര്‍ കുഞ്ഞി സീതി തങ്ങളാണ്. ഉപ്പയെ തേടി കണ്ണിയത്തുസ്താദും ശംസുല്‍ ഉലമായുമുള്‍പ്പടെ നിരവധി ഉന്നത പണ്ഡിതന്‍മാര്‍ എത്തിയിരുന്നു. ചെറുപ്പം മുതലേ അവരുമായെല്ലാം ആത്മീയബന്ധം ബാപ്പുട്ടി മുസ്‌ലിയാരും പുലര്‍ത്തിപോന്നു. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ സഹപാഠിയാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആത്മ സുഹൃത്തു കൂടിയായിരുന്നു ഉസ്താദ്. പാണക്കാട് സാദാത്തുക്കള്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ ജീവിതമാണ് ബാപ്പുട്ടി മുസ്‌ലിയാരുടേത്.
ചികിത്സ തേടിയെത്തുന്ന പലരെയും ശിഹാബ് തങ്ങള്‍ പറപ്പൂരിലേക്കും ഉസ്താദിന്റെയടുത്തുവരുന്നവരെ പാണക്കാട്ടേക്കും പറഞ്ഞയക്കാറുണ്ട@ായിരുന്നു.ശിഹാബ് തങ്ങളുടെ വിയോഗത്തിനു ഏതാനും ദിവസം മുന്‍പ് സബീലുല്‍ ഹിദായ വിദ്യാര്‍ഥികളുടെ പുസ്തക പ്രകാശനത്തില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. തങ്ങളുടെ തങ്ങളുടെ അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്. തങ്ങളുടെ വിയോഗ ശേഷം മക്കളായ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ആ ബന്ധം തുടര്‍ന്നു. ആ ആത്മ ബന്ധമായിരുന്നു ശിഹാബ് തങ്ങളുടെ വഫാത്തിനു ശേഷം തങ്ങളുടെ പുസ്തക ശേഖരം സബീലുല്‍ ഹിദായയിലേക്ക് കൈമാറിയതും.
സാദാത്തുകളെ ഏറെ സ്‌നേഹിക്കുകയും പണ്ഡിതന്‍മാരുമായി സുദൃഢ ബന്ധം പുലര്‍ത്തിയ രീതിയായിരുന്നു ബാപ്പുട്ടി മുസ്‌ലിയാരുടേത്. സദാ സമയവും ദിക്‌റിലും പ്രാര്‍ഥനകളിലുമായി സഹവസിച്ചു. തസ്ബീഹ് മാലയും ചുണ്ട@ുകളും സദാചലിച്ചുകൊണ്ട@ിരുന്നു. മിതഭാഷിയായിരുന്നു അദ്ദേഹം. സ്റ്റേജുകളിലും അധികമായി ക@ണ്ടില്ല. എന്നാല്‍ ദുആ സമ്മേളന വേദികളിലും സമസ്തയുടെ വേദികളിലും പ്രാര്‍ഥനാ നേതൃത്വം നല്‍കി നിറഞ്ഞുനിന്നു. സമസ്തയുടെ സംഘാടനത്തിനു ഉപദേശവും നിര്‍ദേശവുമായി നിലകൊണ്ട@ു. നാട്ടിലെ മഹല്ലില്‍ ഖാസിയായിരുന്നു ഉസ്താദ് പ്രദേശത്തുകാരുടെ അവസാന വാക്കായി നിലകൊണ്ട@ു. നാട്ടുകാരുടേയും ഇതര ദേശക്കാരുടേയും നീറുന്ന വിഷയങ്ങളിലെല്ലാം ആശ്വാസവും ഉപദേശവും നല്‍കിപോന്നു. പിതാവിന്റെ കാലത്തേ ആസ്വദിച്ച ആത്മീയമായ സാന്ത്വനം പറപ്പൂര്‍ ഗ്രാമം ബാപ്പുട്ടി മുസ്‌ലിയാരിലൂടെ തുടര്‍ന്നു.എളിമ നിറഞ്ഞ സംസാരവും വേഷവിധാനവും ജീവിതലാളിത്യങ്ങളും ഉപദേശങ്ങളും ചൊരിഞ്ഞ ആത്മീയ നായകനായി ബാപ്പുട്ടി മുസ്‌ലിയാര്‍ വലിയൊരു മാതൃകയാണ് കാഴ്ചവച്ചത്.
കര്‍മസാനിധ്യമായി നിലകൊ@ണ്ട സബീലുല്‍ ഹിദായയുടെ മുറ്റത്ത് അനേകം ശിഷ്യന്‍മാരുടെ നിലക്കാത്ത പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങിയാണ് ഉസ്താദിന്റെ മടക്കവും.
ആയിരങ്ങളുടെ യാത്രാമൊഴി; കര്‍മഭൂമിയില്‍ അന്ത്യ നിദ്ര
കോട്ടക്കല്‍: അന്തരിച്ച സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ക്ക് വിട നല്‍കാനെത്തിയത് ആയിരങ്ങള്‍. മരണവാര്‍ത്തയറിഞ്ഞത് മുതല്‍ ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ പണ്ഡിതരും സാദാത്തീങ്ങളും ശിഷ്യന്‍മാരും നാട്ടുകാരുമടക്കമുള്ളവരാണ് സ്വദേശമായ പറപ്പൂര്‍ വട്ടപ്പറമ്പിലേക്ക് ഒഴുകിയെത്തിയത്. വസിയ്യത്ത് പ്രകാരം കര്‍മഭൂമിയായ സബീലുല്‍ ഹിദായ ഇസ്്‌ലാമിക് കോളജില്‍ തന്നെയാണ് ഖബര്‍. കാംപസിലെ മസിജിദിനോട് ചേര്‍ന്നു മാതാവിന്റെ ഖബറിന് ചാരത്താണ് ഉസ്താദിന്റെ അന്ത്യ നിദ്ര.
വീട്ടില്‍ നിന്നും രാവിലെ പത്തോടെ ജനാസ സബീലുല്‍ ഹിദായ കാംപസിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഖബറടക്കം വരെ ഖുര്‍ആന്‍ പാരായണവും 25 തവണകളിലായി മയ്യിത്ത് നിസ്‌കാരവും നടന്നു. വിവിധ തവണകളായി നടന്ന നിസ്‌കാരത്തിനും പ്രാര്‍ഥനകള്‍ക്കും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ടി.എച്ചറ.എസ് തങ്ങള്‍ പരപ്പനങ്ങാടി, സമസ്ത മുശാവറ അംഗങ്ങളായ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം എന്നിവരും ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ചീഫ് ഖാരിഅ അബ്ദുറസാഖ് മുസ്‌ലിയാര്‍,ഖാരിഅ് അലവിക്കുട്ടി ഫൈസി,ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ചേലമ്പ്ര, സി.കെ അബ്ദുല്‍ബാരി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഉബൈദ് അന്‍വരി,ഡോ.ശരീഫ് ഹുദവി, ഹംസ മുസ്‌ലിയാര്‍ തൂത, അബ്ദുമുസ്‌ലിയാര്‍ പറപ്പൂര്‍,ബാവ മുസ്‌ലിയാര്‍ വീണാലുക്കല്‍, സൈതാലിക്കുട്ടി ഫൈസി, ചെറുകര അബ്ദുസലാം അന്‍വരി, കൊമ്പം കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ഉസ്മാന്‍ബാഖവി, പുത്രന്‍ അഹമ്മദ് കുഞ്ഞീന്‍ ഹുദവി എന്നിവരും നേതൃത്വം നല്‍കി.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ തുടങ്ങി ജനപ്രതിനിധികളും മത,സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും ജനാസ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."