ഗാന്ധിപാത പിന്തുടരണം- പ്രതിഷേധക്കാര്‍ക്ക് രാഹുലിന്റെ ഉപദേശം, വീഡിയോ പുറത്ത്
നിലയ്ക്കല്‍: ശബരിമല വിഷയത്തിലെ പ്രതിഷേധത്തിന് ഗാന്ധിപാത സ്വീകരിക്കണമെന്ന് അനുയായികളോട് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നും അദ്ദേഹം ലൈവ് വീഡിയോയില്‍ ആവശ്യപ്പെടുന്നു. അറസ്റ്റു ചെയ്ത് കൊണ്ടു പോകുന്നതിനിടെ പൊലിസ് വാഹനത്തില്‍ നിന്നെടുത്തതാണ് വീഡിയോ.
കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ ഈശ്വര്‍ അടക്കം ഇരുപതോളം പേരെയാണ് കൊട്ടാരക്കര ജയിലിലേക്ക് അറസ്റ്റു ചെയ്ത് നീക്കിയത്. ആ
മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് പൊലിസിന്റെ പ്ലാന്‍. ഞങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെ. രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലെന്നും ഇപ്പോള്‍ ഞങ്ങളാണ് ആഹാരം വാങ്ങിയതെന്നും ഇത് അനീതിയാണെന്നും രാഹുല്‍ ഈശ്വര്‍
ഇനിയൊരു പക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാന്‍ സാധിച്ചെന്ന് വരില്ല. അമ്മമാരോട് വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ത്ഥനാപരിപാടികള്‍ ഏറ്റെടുക്കാന്‍ പറയണം. ഒരു കാരണവശാലും അക്രമം ഉണ്ടാകരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയില്‍ ഗാന്ധിയുടെ പാതയില്‍ മണികണ്ഠന് വേണ്ടി പ്രാര്‍ത്ഥനായജ്ഞം നടത്തുക. ഇരുപത്തിരണ്ടാം തിയതി സുപ്രിം കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."