മാലിന്യ നിര്‍മാര്‍ജനം: ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനത്തിലും പരിസ്ഥിതി പരിപാലനത്തിലും മികവ് പുലര്‍ത്തിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ വിതരണം ചെയ്തു. മാലിന്യനിര്‍മാര്‍ജനത്തിലും ശുചിത്വപാലനത്തിലും കേരളത്തില്‍ പൗരബോധം ഉണരണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ പ്രശ്‌നമാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി. ശാസ്ത്രീയവും ആധുനികവുമായി മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ആശുപത്രികളുടെ ശുചിത്വം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ബോധം ജീവനക്കാര്‍ക്കുണ്ടാവണം. പകര്‍ച്ചവ്യാധി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."