'മതവിഷയങ്ങളില്‍ ബാഹ്യഇടപെടലുകള്‍ അനുചിതം'
കണ്ണൂര്‍: ഏതു മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കേണ്ടതും വിധികള്‍ പറയേണ്ടതും അതാത് മതവിഭാഗത്തിലെ സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാരാണെന്നും അത്തരം വിഷയങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും ദാരിമീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി.
രാജ്യത്തിന്റെ സൗഹാര്‍ദ അന്തരീക്ഷത്തെയും ധാര്‍മികമായ പൈതൃകത്തെയും തകര്‍ക്കുംവിധത്തിലേക്കു കാര്യങ്ങളെ എത്തിച്ചേര്‍ക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ അനുചിതമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. സിറാജുദീന്‍ ദാരിമി കക്കാട് അധ്യക്ഷനായി. അയൂബ് ദാരിമി പൂമംഗലം, അബ്ദുല്‍ഫത്താഹ് ദാരിമി, ഹസന്‍ ദാരിമി, സക്കരിയ ദാരിമി, അനസ് ഹൈതമി, മുഹമ്മദലി ദാരിമി, എ.ടി.കെ ദാരിമി, അബ്ദുല്‍ഹക്കീം ദാരിമി, ഷഫീഖ് ദാരിമി, ജാഫര്‍ ദാരിമി, ശാഫി ദാരിമി, ശിഹാബ് ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."