HOME
DETAILS
MAL
ജനസൗഹൃദ മുഖവുമായി താലൂക്ക് ഓഫിസ്: സൗകര്യമൊരുക്കി എം മുകേഷ് എം.എല്‍.എ
backup
June 07 2017 | 01:06 AM
കൊല്ലം: താലൂക്ക് ഓഫിസ് കൂടുതല്‍ ജനസൗഹൃദമാക്കുന്ന പ്രവര്‍ത്തനവുമായി എം മുകേഷ് എം.എ.എ. താലൂക്ക് ഓഫിസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഇനി വിശ്രമിക്കാന്‍ കസേരകളും വിനോദത്തിന് ടെലിവിഷനും ദാഹമകറ്റാന്‍ കുടിവെള്ളവും റെഡി. തന്റെ 'കെയര്‍ ആന്റ് ഷെയര്‍' പദ്ധതിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടര്‍ കൂളര്‍ കം പ്യൂരിഫയറും എല്‍. ഇ.ഡി ടി.വിയും കസേരകളും എം.എല്‍.എ സജ്ജമാക്കിയത്.
പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് കെ വരദരാജന് നിര്‍വഹിച്ചു. എം മുകേഷ് എം.എല്‍. എ, ഡെപ്യൂട്ടി കലക്ടര്‍ പി.ആര് ഗോപാലകൃഷ്ണന്, തഹസീല്‍ദാര്‍ കെ ജോണ്സണ്, പെരുമണ്‍ എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍ സോയ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."