HOME
DETAILS

കുടിപ്പള്ളിക്കൂടം ആശാന്മാരെ സംരക്ഷിക്കണമെന്ന്

  
backup
June 07 2017 | 01:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b4%82-%e0%b4%86%e0%b4%b6%e0%b4%be%e0%b4%a8-2



കൊല്ലം: മലയാളഭാഷാ പഠനം ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെ നിര്‍ബന്ധമാക്കി നിയമനിര്‍മാണം നടത്തുകയും മാതൃഭാഷാ വികസനത്തിനുവേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന  സര്‍ക്കാര്‍ മലയാള ഭാഷാ സേവകരായ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാന്മാരെ തീരെ അവഗണിച്ചിരിക്കുകയാണെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം ആശാന്‍ അസോസിയേഷന്‍ പ്രവര്‍ത്തക സമ്മേളനം ആരോപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ആശാന്മാര്‍ ഏറെയുള്ളത്. ആശാന്മാര്‍ നിരന്തരം നടത്തിയ  സമരങ്ങളുടെ  പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 2012 ഡിസംബര്‍ മുതല്‍ പ്രതിമാസം 500 രൂപ ഗ്രാന്റായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരിനും എല്‍.ഡി.എഫ് സര്‍ക്കാരിനും നിരവധിതവണ നിവേദനങ്ങള്‍ നല്‍കുകയും സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹസമരം നടത്തുകയും ചെയ്‌തെങ്കിലും  യാതൊരു ഫലവും ഉണ്ടായിട്ടില്ല.
ഗ്രാന്റ്തന്നെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നാണ് നല്‍കി വരുന്നത്. അതുകൊണ്ടുതന്നെ വരുമാനമില്ലാത്ത പല പഞ്ചായത്തുകളില്‍ നിന്നും ഇത് ലഭിക്കാറുമില്ല.
ഗ്രാന്റ് തുക പ്രതിമാസം 2000 രൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തന്നെ നേരിട്ടു നല്‍കി മതൃഭാഷാ സേവനം നടത്തുന്ന നിലത്തെഴുത്ത് ആശാന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പന്മന ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചവറ സുരേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇടക്കുളങ്ങര തുളസി, ട്രഷറര്‍ എം.പ്രീതി, സെക്രട്ടറി ടി.ഗംഗ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago