HOME
DETAILS
MAL
സവര്‍ണര്‍ വഴി നിഷേധിച്ചു; മൃതദേഹം ശ്മശാനത്തിലേക്ക് കെട്ടിയിറക്കി
backup
August 22 2019 | 18:08 PM
വെല്ലൂര്‍: നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി കൊട്ടിയടച്ചതോടെ വെല്ലൂരില്‍ മൃതദേഹം പാലത്തില്‍നിന്ന് കയറില്‍ കെട്ടിത്തൂക്കിയിറക്കി. നദിക്കരയിലുള്ള ദലിത് വിഭാഗക്കാരുടെ ശ്മശാനത്തിലേക്കുള്ള വഴിയാണ് സവര്ണര്കൊട്ടിയടച്ചത്.
ശ്മശാനത്തിലേക്ക് പോകാന്‍ ഉന്നത ജാതിക്കാരുടെ കൃഷിഭൂമിയിലൂടെയാണ് വഴിയുള്ളത്. ഇത് ഇവര്‍ അടക്കുകയായിരുന്നു. തുടര്‍ന്നാണ് 20 അടി ഉയരത്തിലുള്ള പാലത്തില്‍നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കയറില്‍ കെട്ടിയിറക്കിയത്. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 16നാണ് അപകടത്തില്‍ കുപ്പന്‍ എന്ന 46കാരന് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."