ശബരിമല: നിലയ്ക്കല്‍ ബേസ് ക്യാംപിന് രൂപരേഖയായി
തിരുവല്ല: ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കാനായി നിലയ്ക്കല്‍ ബേസ് ക്യാംപിന്റെ രൂപരേഖപൂര്‍ത്തിയായി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം തയാറാക്കിയ നിലയ്ക്കല്‍ ബേസ് ക്യാംപിന്റെ അന്തിമ രൂപരേഖ 31 നകം ശബരിമല ഹൈപവര്‍ കമ്മിറ്റിക്കു സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ക്യാംപിന്റെ പ്ലാന്‍ വിശകലനം ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 19ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഹൈപ്പവര്‍ കമ്മിറ്റി യോഗം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചത്. കഭക്തരുടെ തിരക്ക് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുകൂടി കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനാണ് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിലയ്ക്കലില്‍ ബേസ് ക്യാംപ് വികസിപ്പിക്കുന്നത്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അവര്‍ക്ക് വിശ്രമിക്കുന്നതിനും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയതാണ് ബേസ് ക്യാംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."