കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 25 അന്തേവാസികള്‍ ബിരുദപഠനത്തിന്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ഇനി കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദ പഠനവും. പ്ലസ് ടു കഴിഞ്ഞ ജയിലിലെ അന്തേവാസികള്‍ക്കാണ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ പഠനം നല്‍കുന്നത്. ഉന്നതപഠനത്തിന്റെ ഉദ്ഘാടനം ഇന്നലെ ജയില്‍ വളപ്പിലെ സ്‌കൂളില്‍ നടന്നു. 25 അന്തേവാസികളാണ് ബി.എ ഹിസ്റ്ററി, ബി.എ മലയാളം, ബികോം എന്നീ വിഷയങ്ങളില്‍ ബിരുദം പഠനം നടത്തുക.
സെന്‍ട്രല്‍ ജയിലിലെ സ്‌കൂളില്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ തടവുകാര്‍ക്ക് ക്ലാസെടുക്കും. ഫീസിനത്തില്‍ സര്‍വകലാശാല ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസില്‍ പൂര്‍ണ ഇളവ് നല്‍കുന്ന കാര്യം സര്‍വകലാശാല പരിഗണിക്കും. നിലവില്‍ ജയിലില്‍ 10ാം ക്ലാസ് വരേയും സാക്ഷരതാ ക്ലാസും നടക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഇഗ്നോയുടെ വിദൂര വിദ്യാഭ്യസ കോഴ്‌സ് ലഭ്യമാണ്. വിവിധ തൊഴില്‍ പരിശീലനവും നടക്കുന്നുണ്ട്. വിദൂരവിദ്യാഭ്യസ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ.എ.എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."