സഊദിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: സഊദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് കുടുങ്ങിക്കിടക്കുന്ന 300 മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 700 പേര് കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. പാസ്പോര്‍ട്ട് വിവങ്ങള്‍, ഇഖാമ, മൊബൈല്‍ നമ്പര്‍, ശമ്പള കുടിശ്ശികയുടെ വിശദാംശങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്.
നിരവധി പേരുടെ ഇഖാമ കാലാവധി അവസാനിച്ചു. പലരുടെയും പാസ്പോര്‍ട്ട് കമ്പനിയുടെ കൈവശമാണ്. ആയതിനാല്‍ കൈവശം പാസ്പോര്ട്ടുള്ളവരെയകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക.
അതേസമയം, ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എക്സിറ്റ് വീസ നല്‍കാമെന്നും ശമ്പള പ്രശ്നം പരിഗണിക്കാമെന്നും സഊദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."