ശബരിമല ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള വേദിയല്ല- ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമാക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. എന്നാല്‍ ശക്തി തെളിയിക്കാനും നിലപാടുകള്‍ സാധ്യമാക്കാനുമായി എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങിനൊരു ഇടമായി ഈ പുണ്യഭൂമിയെ കാണരുതെന്നും അദ്ദേഹം ആക്ടിവിസ്റ്റുകളോട് ആവശ്യപ്പെട്ടു.
സുപ്രിം കോടതി ഉത്തരവിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്. അത് ഭക്തര്‍ക്കാണ് നല്‍കുക. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റാന്‍ ഉദ്ദേശമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കില്ല. അതിന് ബോധപൂര്‍വ്വം ശ്രമിക്കുന്നവര്‍ക്ക് വളം വെച്ചു കൊടുക്കില്ലെന്ന് അദ്ദേഹം ാവര്ത്തിച്ചു.
ഇവര്‍ക്ക് അകമ്പടി നല്‍കും മുമ്പ് പൊലിസ് ഒന്നുകൂടി അന്വേഷിക്കണമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്രതമെടുത്ത് ഭക്തപൂര്വ്വം വരുന്നവരാണോ മറ്റേതെങ്കിലും ഉദ്ദേശത്തോടെ വരുന്നവരാണോ എന്ന് പൊലിസ് ഉറപ്പു വരുത്തണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."