ഇ-ഗവണ്‍മെന്റ് റാങ്കിങ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബഹ്‌റൈന്‍ മുന്നില്‍
മനാമ: സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബഹ്‌റൈന്‍ ആണെന്ന് കണ്ടെത്തല്‍. 2016 ലെ യു.എന്‍ ഇ-ഗവണ്‍മെന്റ് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2010 മുതല്‍ നാല് തവണയും ബഹ്‌റൈന്‍ തന്നെയാണ് മുന്നിലുള്ളത്.
ഇത്തവണ ഏഷ്യയില്‍ അഞ്ചാമതും ആഗോളതലത്തില്‍ 24ാമതുമാണ് ബഹ്‌റൈന്റെ സ്ഥാനം. 193 രാജ്യങ്ങളിലെ അവസ്ഥയാണ് സര്‍വേയില്‍ പരിഗണിച്ചത്. ജി.സി.സിയില്‍ ബഹ്‌റൈന് തൊട്ടുപിറകിലുള്ളത് യു.എ.ഇ ആണ്. ആഗോള തലത്തില്‍ യു.എ.ഇക്ക് 29ാം സ്ഥാനമാണുള്ളത്. പിന്നീടുള്ള സ്ഥാനങ്ങളില്‍ കുവൈത്തും സഊദിയും ഖത്തറും ഒമാനുമാണുള്ളത്.
ഇ-ഗവണ്‍മെന്റ് വികസന ഇന്‍ഡക്‌സിലും ബഹ്‌റൈന്‍ മുന്നേറിയിട്ടുണ്ട്. ബജറ്റ് നിയന്ത്രണം നിലനില്‍ക്കുന്ന ഘട്ടത്തിലും ബഹ്‌റൈന് ഈ രംഗത്ത് മുന്നേറാനായത് വലിയ നേട്ടമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഖാഇദ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
സ്മാര്‍ട് സിറ്റികള്‍ ഉള്‍പ്പെടെയാണ് പുതിയ റിപ്പോര്‍ട്ടിനായി വിലയിരുത്തിയത്. ഇത് സ്ഥാപിക്കാനായി വലിയ ചെലവുവേണ്ടിവരും. മൊബൈല്‍ അപഌക്കേഷനുകള്‍ കൂടുതലായി വികസിപ്പിക്കാനും ജനം ഇ-സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതിനുള്ള സാഹചര്യമൊരുക്കാനും ശ്രമിക്കും. സര്‍വേയില്‍ 400ഓളം കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അടിസ്ഥാന സൗകര്യ വികസന ഇന്‍ഡക്‌സില്‍ ബഹ്‌റൈന് 11ാം സ്ഥാനമാണുള്ളത്.
2014ല്‍ ഇത് 26ാം സ്ഥാനമായിരുന്നു. ടെലിഫോണ്‍, മൊബൈല്‍, വയര്‍ലെസ് ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സേവന ഇന്‍ഡക്‌സില്‍ രാജ്യത്തിന് 22ാം സ്ഥാനമുണ്ട്. ജനങ്ങളുടെ പങ്കാളിത്തം, ലഭ്യമായ സര്‍ക്കാര്‍ രേഖകള്‍, ബഹുവിധ സേവനങ്ങള്‍ തുടങ്ങിയവയാണ് ഇതിനായി പരിഗണിച്ചത്.
യു.എന്‍. സാമ്പത്തിക, സാമൂഹികകാര്യ വിഭാഗം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴുമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്. 400ല്‍പരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."