HOME
DETAILS
MAL
അറവ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
backup
June 07 2017 | 08:06 AM
കൊച്ചി:കന്നുകാലികളെ അറുക്കുന്നതിനായി ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി വിശദമായ വാദം കേള്‍ക്കണമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കും.
കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എം.എൽ.എയുമാണ് ഹരജി സമർപ്പിച്ചിരുന്നത്. വിൽപനയും അറവും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഉത്തരവെന്നുമാണ് ഹരജിക്കാരുടെ വാദം. ഹരജിക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കുന്നതായി കോടതി വ്യക്തമാക്കി.
കന്നുകാലികളെ വിൽക്കുന്നതും കശാപ്പു ചെയ്യുന്നതും കഴിക്കുന്നതും കേന്ദ്ര സർക്കാർ പുതിയ ചട്ടത്തിൽ വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."